സമൂഹത്തില്‍ നടക്കുന്ന ആക്രമണങ്ങളില്‍ സീരിയലുകള്‍ക്കും പങ്ക് : ജസ്റ്റിസ് കമല്‍ പാഷ
കോട്ടയം: സമൂഹത്തില്‍ നടക്കുന്ന അതിക്രമങ്ങള്‍ക്ക് സീരിയലുകള്‍ക്കും പങ്കുണ്ടെന്ന് ജസ്റ്റിസ് ബി. കമല്‍ പാഷ.
സീരിയലുകള്‍ക്ക് സെന്‍സറിംഗ് വേണമെന്ന ആവശ്യം ശക്തമാണ്. സീരിയലുകള്‍ക്കു പിമ്പില്‍ പതിയിരിക്കുന്ന അപകടങ്ങള്‍ ഒരുപാടുണ്ട്. സീരിയലുകളിലെ പ്രമേയങ്ങള്‍ , ഭര്‍ത്താവിനെ ചതിക്കുന്ന ഭാര്യ, ഭാര്യയെ ചതിക്കുന്ന ഭര്‍ത്താവ്, വീടുവിട്ട് ഓടിപ്പോകുന്ന മക്കള്‍ , അബോര്‍ഷന്‍ , ക്രൂരത തുടങ്ങിയവയെല്ലാമാണ്.
കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ ഇതെല്ലാം കാണുന്നത് സമൂഹത്തിന് വന്‍ ദോഷമാണ് ഉണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രസ്സ് ക്ലബ്ബിന്റെ മാദ്ധ്യമ പ്രവര്‍ത്തകര്‍ക്കുവേണ്ടി സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

