ജാര്‍ഖണ്ഡില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കെതിരെ അതിക്രമം

ജാര്‍ഖണ്ഡില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കെതിരെ അതിക്രമം

Breaking News India

ജാര്‍ഖണ്ഡില്‍ ക്രൈസ്തവ കുടുംബങ്ങള്‍ക്കെതിരെ അതിക്രമം
റാഞ്ചി: കിഴക്കന്‍ സംസ്ഥാനമായ ജാര്‍ഖണ്ഡില്‍ യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്നു ആത്മാവിലും സത്യത്തിലും ആരാധിക്കുന്ന ദൈവജനത്തിനെതിരെ അതിക്രമം.

കഴിഞ്ഞ മാസം വെസ്റ്റ് സിംഗ്ഭം ജില്ലയിലെ ദുരുലയിലെ വിശ്വാസികളാണ് വര്‍ഗ്ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ക്കിരയാകേണ്ടിവന്നത്. ലിസിയ ഗ്രാമത്തിലെ ഒരു സഭയിലെ അംഗങ്ങളാണിവര്‍ ‍. ഇവര്‍ 6 കിലോമീറ്റര്‍ ദൂരെ ആരാധനയ്ക്കായി പോയിരുന്നു.

ഇവര്‍ക്ക് നാട്ടില്‍നിന്നും ഒരു ഫോണ്‍കോള്‍ വന്നു, എത്രയും പെട്ടന്നു വീടുകളില്‍ എത്തുക എന്നതായിരുന്നു സന്ദേശം. അതുപ്രകാരം വിശ്വാസികള്‍ ബസ്സില്‍ പെര്‍സുവാദദ് ഗ്രാമത്തിലെ സ്വന്തം വീടുകളില്‍ എത്തിയപ്പോള്‍ അവിടെ അതിക്രമങ്ങള്‍ നടന്ന കാഴ്ചയാണു കണ്ടത്.

വീടുകള്‍ തല്ലിത്തകര്‍ത്തു, തുണികള്‍ വാരിവലിച്ചു പുറത്തിട്ടിരിക്കുന്നു. വീട്ടില്‍ സൂക്ഷിച്ചിരുന്ന 20,500 രൂപയും കൊള്ളയടിക്കപ്പെട്ടിരുന്നു. ഇതിനു പിന്നില്‍ ഹിന്ദു വര്‍ഗ്ഗീയ പാര്‍ട്ടിയുടെ കരങ്ങളാണെന്ന് വിശ്വാസികള്‍ പറഞ്ഞു.

അവര്‍ ഗ്രാത്തിലെ ആദിവാസികള്‍ക്കിടയില്‍ സ്വാധീനമുള്ള ആദിവാസി ഹോസമാജ് എന്ന സംഘടനാ പ്രവര്‍ത്തകരെക്കൊണ്ടാണ് വിശ്വാസികള്‍ക്കെതിരെ അതിക്രമങ്ങള്‍ നടത്തുന്നത്. ഗ്രാമത്തില്‍ ധാരാളം പേര്‍ ക്രിസ്തുവിങ്കലേക്കു കടന്നുവരുന്നതില്‍ രോക്ഷം കൊണ്ടാണ് ക്രൈസ്തവരെ ആക്രമിക്കുന്നതെന്നും വിശ്വാസികള്‍ പറഞ്ഞു.

പെര്‍സുവാദദ് ഗ്രാമത്തില്‍നിന്നും വിശ്വാസികള്‍ പുറത്താക്കപ്പെട്ടതായി വിശ്വാസിയായ ഗ്രാമവാസി സുബോദ് സിങ്കു പ്രമുഖ ക്രിസ്ത്യന്‍ മാധ്യമത്തോടു പറഞ്ഞു. ആദിവാസി വിഭാഗത്തില്‍പ്പെട്ട വിശ്വാസികളായ ഇവര്‍ കാര്‍ഷിക മേഖലയിലെ കൂലിവേലക്കാരാണ്.

ലിസിയ ഗ്രാമത്തിലെ പാസ്റ്റര്‍മാരും മറ്റു വിശ്വാസികളും പീഢനങ്ങള്‍ നേരിടുന്ന വിശ്വാസികള്‍ക്കായി രംഗത്തുണ്ട്. അവരെ ആശ്വസിപ്പിക്കുകയും സഹായിക്കുകയും ചെയ്തു. പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കുകയും ചെയ്തു.