തലച്ചോറിനെ അനുകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി

തലച്ചോറിനെ അനുകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി

Breaking News Features Top News

തലച്ചോറിനെ അനുകരിച്ചു പ്രവര്‍ത്തിക്കുന്ന കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി
ലണ്ടന്‍ ‍: മനുഷ്യന്റെ തലച്ചോറിനെ അനുകരിച്ച് പ്രവര്‍ത്തിക്കുന്ന സൂപ്പര്‍ കമ്പ്യൂട്ടര്‍ പ്രവര്‍ത്തനം തുടങ്ങി.

സെക്കന്റില്‍ 2000 ലക്ഷം കോടി നിര്‍ദ്ദേശങ്ങള്‍ പ്രോസ്സസ് ചെയ്യാന്‍ കഴിവുള്ള “സ്പിന്‍ നെക്കര്‍ മെഷീന്‍ ‍” എന്നു പേരിട്ടിരിക്കുന്ന കമ്പ്യൂട്ടറാണ് പ്രവര്‍ത്തനം തുടങ്ങിയിരിക്കുന്നത്.

മനുഷ്യ തലച്ചോറിലെ ന്യൂറോണുകളുടെ മാതൃകയിലാണ് കമ്പ്യൂട്ടറിന്റെ പ്രവര്‍ത്തനം. 142.07 കോടി രൂപ ചെലവിട്ട് 10 വര്‍ഷംകൊണ്ടാണ് ഈ സൂപ്പര്‍ കമ്പ്യൂട്ടര്‍ വികസിപ്പിച്ചെടുത്തത്.

ബ്രിട്ടനിലെ മാഞ്ചെസ്റ്റര്‍ സര്‍വ്വകലാശാലയിലെ ഗവേഷകരാണു ഈ കമ്പ്യൂട്ടര്‍ യാഥാര്‍ത്ഥ്യമാക്കിയത്. ഓരോ ചിപ്പിലും ചലിക്കാവുന്ന 10 കോടി ഭാഗങ്ങള്‍ ചേര്‍ത്താണ് ന്യൂറോണിന്റെ പ്രവര്‍ത്തനം അനുകരിക്കുന്നത്.

പാര്‍ക്കിന്‍സണ്‍ അടക്കമുള്ള രോഗങ്ങളെക്കുറിച്ചുള്ള പഠനത്തിനാകും സ്പിന്‍ നെക്കര്‍ പ്രയോജനപ്പെടുത്തുക. നെറ്റ് വര്‍ക്കിലൂടെ ഡേറ്റാ കൈമാറുന്ന കമ്പ്യൂട്ടറിന്റെ രീതി സ്പിന്‍ നെക്കറിനില്ല. പകരം ന്യൂറോണിനു സമാനമായ ഘടകങ്ങളാവും ഇതു നിര്‍വ്വഹിക്കുക.

എന്നാല്‍ മനുഷ്യരെ താരതമ്യം ചെയ്യുമ്പോള്‍ സൂപ്പര്‍ കമ്പ്യൂട്ടര്‍ വളരെ പിന്നില്‍ത്തന്നെയാണെന്നാണ് ശാസ്ത്രജ്ഞരുടെ അഭിപ്രായം.

എലികളുടെ തലച്ചോറില്‍പ്പോലും 10 കോടി ന്യൂറോണുകളുണ്ട്. മനുഷ്യ തലച്ചോറില്‍ ശതകോടിക്കണക്കിനു ന്യൂറോണുകളാണുള്ളത്. മനുഷ്യനെ യഹോവയായ ദൈവം സ്വന്തം കരവിരുതില്‍ മണ്ണുകൊണ്ട് നിര്‍മ്മിച്ച് മൂക്കില്‍ ജീവശ്വാസം ഊതി ജീവന്‍ സൃഷ്ടിക്കുകയായിരുന്നു.

എന്തായാലും എത്ര ബുദ്ധിമാന്മാരായാലും ദൈവത്തിന്റെ അത്രയ്ക്കു കരവിരുതും ശക്തിയുമൊന്നും ദൈവത്തിന്റെ സൃഷ്ടിയായ മനുഷ്യര്‍ക്കില്ലല്ലൊ. എന്നിരുന്നാലും ഇത്തരം കണ്ടുപിടുത്തങ്ങള്‍ അത്യാധുനിക രോഗനിര്‍ണ്ണയങ്ങള്‍ക്ക് സഹായകരമാകുമെന്ന് ഉറപ്പാണ്.