യിസ്രായേലിനെ അനുകൂലിച്ച് ക്രിസ്ത്യന്‍ ‍-യെഹൂദ സംയുക്ത റാലി

Breaking News Middle East

യിസ്രായേലിനെ അനുകൂലിച്ച് ക്രിസ്ത്യന്‍ ‍-യെഹൂദ സംയുക്ത റാലി
ക്വീവ് : സമകാലിക സംഭവങ്ങളെ തുടര്‍ന്ന് ഉക്രൈനില്‍ ക്രിസ്ത്യനികളും യെഹൂദന്മാരും പങ്കെടുത്ത യിസ്രായേല്‍ അനുകൂല റാലിയില്‍ ആയിരങ്ങള്‍ അണിനിരന്നു.

 

ഉക്രൈന്റെ തലസ്ഥാന നഗരമായ ക്വീവില്‍ ഒക്ടോബര്‍ 28-ന് യിസ്രായേല്‍ എംബസിക്കു മുമ്പില്‍ നടന്ന റാലിയില്‍ തീവ്രവാദത്തിനെതിരായ ശക്തമായ താക്കീതായി ക്രൈസ്തവരും, യെഹൂദന്മാരും സംയുകതമായി രംഗത്തുവന്നു. റലിക്ക് ഉക്രൈന്‍ എം.പിയും ഓള്‍ ഉക്രൈന്‍ ജ്യൂവിഷ് കോണ്‍ഗ്രസ്സ് നേതാവുമായ വഡിം റാബിനോവിച്ച് നേതൃത്വം നല്‍കി.

 

നിരവധി ക്രൈസ്തവ സഭകളുടെയും, സംഘടനകളുടെയും, ഉക്രൈന്‍ ജ്യൂവിഷ് കമ്മറ്റിയുടെയും സംയുക്ത ആഭിമുഖ്യത്തിലായിരുന്നു റാലി. യിസ്രായേലിലെ പലസ്തീന്‍ തീവ്രവാദികളുടെ ആക്രമണത്തിനെതിരെയും, ഉക്രൈനില്‍ റഷ്യ നടത്തുന്ന വിഘടന പ്രവര്‍ത്തനത്തിനും എതിരായിട്ടായിരുന്നു റാലി.

 

തീവ്രവാദത്തിനെതിരായി യെഹൂദന്മാരും ക്രൈസ്തവരും യോജിച്ചു പ്രവര്‍ത്തിക്കുമെന്നും റലിയില്‍ പങ്കെടുത്തവര്‍ പ്രഖ്യപിച്ചു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.