അന്യോന്യം ക്ഷമ ചോദിച്ച് മാതൃകയായി സഭാ നേതാക്കൾ.

അന്യോന്യം ക്ഷമ ചോദിച്ച് മാതൃകയായി സഭാ നേതാക്കൾ.

Breaking News Convention Kerala

അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. അന്യോന്യം ക്ഷമ ചോദിച്ച് മാതൃകയായി സഭാ നേതാക്കൾ.

സഭയെ നശിപ്പിക്കുന്ന രാഷ്ട്രീയം വേണ്ടെന്ന് അസംബ്ലീസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ. അന്യോന്യം ക്ഷമ ചോദിച്ച് സഭാ നേതാക്കൾ.

പുനലൂർ : അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ സൂപ്രണ്ട് ബഹുമാനപ്പെട്ട കർത്തൃദാസൻ പാസ്റ്റർ റ്റി ജെ സാമുവേൽ സാർ അസംബ്ലിസ് ഓഫ് ഗോഡ് മലയാളം ഡിസ്ട്രിക്ട് കൗൺസിൽ മുൻ സെക്രട്ടറി കർത്തൃദാസാൻ പാസ്റ്റർ റ്റി വി പൗലോസിനോട് തനിക്കുണ്ടായിരുന്ന മാനസിക ബുദ്ധിമുട്ടുകളും വേദനകളും പരസ്യമായി പങ്ക് വച്ച് ഇരുവരും ക്ഷമ ചോദിച്ചു നിരപ്പ് പ്രാപിച്ചു.

2025 ഡിസംബർ 23 ചൊവ്വാഴ്ച്ച പുനലൂരിൽ വച്ച് നടന്ന പ്രസ്ബിറ്ററി മീറ്റിങ്ങിൽ സഭയുടെ ആത്മീക സാക്ഷ്യത്തിനും ഐക്യത്തിനും വലിയ വെല്ലുവിളിയായിരുന്ന ഈ അവസ്ഥയ്ക്ക് ഇതോടെ വിരാമമായി.

ഏറ്റ് പറച്ചിലും അന്യോന്യം ക്ഷമ ചോദിക്കലും സഭാ നേതൃത്വത്തിലും വിശ്വാസികളുടെ ഇടയിലും ശക്തമായ ആത്മീക പ്രതികരണങ്ങൾക്ക് ഇടയാക്കി കൊണ്ടിരിക്കുന്നു. എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും പ്രസ്ബിറ്റർമാരും പരസ്പരം ക്ഷമ ചോദിച്ചു തെറ്റുകൾ ഏറ്റ് പറഞ്ഞ് മുന്നോട്ട് വന്നു .

കണ്ണുനീരോടെ അന്യോന്യം നിരപ്പ് പ്രാപിക്കുന്ന നിരവധി ദൃശ്യങ്ങൾ യോഗത്തിൽ ഉണ്ടായി. സഭാ രാഷ്ട്രീയവും അധികാര മത്സരങ്ങളും പൂർണ്ണമായും ഒഴിവാക്കണമെന്ന് നിർണായക തീരുമാനങ്ങൾ പ്രസ്തുത യോഗത്തിൽ ഉണ്ടായി.

ഇതിന്റെ ഭാഗമായി ഇനി മുതൽ അസംബ്ലിസ് ഓഫ് ഗോഡിൽ ഒരാൾക്കും ഏതെങ്കിലും സ്ഥാനത്തേക്ക് മത്സരിക്കുന്നതിനായി പരസ്യമായോ രഹസ്യമായോ വോട്ട് ചോദിക്കുവാനോ പിന്താങ്ങുവാനോ, അനുവാദമില്ല. ഗ്രൂപ്പ് യോഗങ്ങൾ, തെരഞ്ഞെടുപ്പ് പ്രചാരണം, സോഷ്യൽ മീഡിയ പ്രചാരണം, പാനൽ സംവിധാനങ്ങൾ എന്നിവ ഒഴിവാക്കി. 2026 കോൺഫറൻസിൽ ദൈവം നിയമിക്കുന്ന ആളുകൾ സഭയെ നയിക്കട്ടെ എന്ന് തീരുമാനിച്ചു.

ഐക്യത്തിന് വേണ്ടി മുൻകൈയെടുത്ത കർത്തൃദാസൻ പാസ്റ്റർ റ്റി ജെ ശാമുവേൽ സാറിനും കർത്തൃദാസൻ പാസ്റ്റർ റ്റി വി പൗലോസിനും അഭിനന്ദനങ്ങൾ അറിയിക്കുന്നു. അസംബ്ലീസ് ഓഫ് ഗോഡിൽ നടന്ന ഈ ഐക്യ തീരുമാനം വിവിധ പെന്തകോസ്ത് സഭകൾക്കും മാതൃകയാക്കാവുന്നതാണ്.

1 കൊരിന്ത്യർ 13 : 1 – 13 (വിശുദ്ധ ബൈബിൾ)
ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷകളിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ല എങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. എനിക്ക് പ്രവചന വരം ഉണ്ടായിട്ട് സകല മർമ്മങ്ങളും സകലbജ്ഞാനവും ഗ്രഹിച്ചാലും മലകളെ നീക്കുവാൻ തക്ക വിശ്വാസം ഉണ്ടായാലും സ്നേഹമില്ല എങ്കിൽ ഞാൻ ഏതുമില്ല.

എനിക്കുള്ളതെല്ലാം അന്ന ദാനം ചെയ്താലും എന്റെ ശരീരം ചുടുവാൻ ഏല്പിച്ചാലും, സ്നേഹം ഇല്ല എങ്കിൽ എനിക്ക് ഒരു പ്രയോജനവും ഇല്ല.

സ്നേഹം ദീർഘമായി ക്ഷമിക്കയും ദയ കാണിക്കയും ചെയ്യുന്നു; സ്നേഹം സ്പർദ്ധിക്കുന്നില്ല. സ്നേഹം നിഗളിക്കുന്നില്ല. ചീർക്കുന്നില്ല ; അയോഗ്യമായി നടക്കുന്നില്ല സ്വാർത്ഥം അന്വേഷിക്കുന്നില്ല, ദ്വേഷ്യപ്പെടുന്നില്ല, ദോഷം കണക്കിടുന്നില്ല; അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു : എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു. സ്നേഹം ഒരു നാളും ഉതിർന്ന് പോകയില്ല. പ്രവചനവരമോ, അത് നീങ്ങി പോകും ; ഭാഷാ വരമോ, അത് നിന്ന് പോകും; ജ്ഞാനമോ, അത് നീങ്ങി പോകും….ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഈ മൂന്നും നില നില്ക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നേ.

(കടപ്പാട്)

അന്യോന്യം ക്ഷമ ചോദിച്ച് മാതൃകയായി സഭാ  നേതാക്കൾ.
അന്യോന്യം ക്ഷമ ചോദിച്ച് മാതൃകയായി സഭാ നേതാക്കൾ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.