സിറിയ: തീവ്രവാദികള്‍ വിട്ടുപോയ നഗരത്തില്‍ പുതിയ സഭ രൂപംകൊണ്ടു

സിറിയ: തീവ്രവാദികള്‍ വിട്ടുപോയ നഗരത്തില്‍ പുതിയ സഭ രൂപംകൊണ്ടു

Breaking News Middle East

സിറിയ: തീവ്രവാദികള്‍ വിട്ടുപോയ നഗരത്തില്‍ പുതിയ സഭ രൂപംകൊണ്ടു
കൊബാനി: നാലു വര്‍ഷത്തോളം ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ പിടിച്ചെടുത്തു നിയന്ത്രിച്ചിരുന്ന സ്ഥലത്ത് ഇന്ന് ഒരു ദൈവസഭ രൂപം കൊണ്ടത് അതിശയ കരമായ സംഭവമാണ്.

സിറിയയിലെ കൊബാനി നഗരത്തിലാണ് ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ട് യേശുക്രിസ്തുവിങ്കലേക്കു കടന്നുവന്ന ദൈവജനത്തിന്റെ ആത്മീയ കൂട്ടായ്മ നടക്കുന്നത്.

ഐ.എസ്. തീവ്രവാദികള്‍ ശരിയത്ത് നിയമം എന്ന പേരില്‍ നടത്തിയ ഭീകര ഭരണത്തില്‍ മനം മടുത്തവര്‍ യേശുക്രിസ്തുവില്‍ രക്ഷ കണ്ടെത്തി. സിറിയ-തുര്‍ക്കി അതിര്‍ത്തി നഗരമായ കൊബാനിയില്‍ പുതിയതായി രൂപംകൊണ്ട സഭയാണ് ചര്‍ച്ച് ഓഫ് ദി ബ്രദറണ്‍ എന്ന ദൈവസഭ.

ഇവിടെ അടുത്ത കാലത്ത് വിശ്വാസത്തില്‍ വന്നവരാണ് ഫര്‍ഹദ് ജാസിം (23), ഒമര്‍ (38), ഫിറാസ് (47) എന്നിവര്‍ തീവ്രവാദികളുടെ പിടിയിലമര്‍ന്ന, സിറിയയില്‍ കടുത്ത ദുരിതങ്ങളെ അതിജീവിച്ചവരില്‍ ചിലര്‍ മാത്രമാണിവര്‍ ‍. തീവ്രവാദികളുടെ ഭരണത്തില്‍ മുസ്ളീങ്ങള്‍പോലും എതിര്‍പ്പു പ്രപകടിപ്പിച്ചിരുന്നു.

ലക്ഷക്കണക്കിനു ആളുകള്‍ സിറിയയില്‍നിന്നും പാലായനം ചെയ്തു. സിറിയയിലെ തീവ്രവാദികള്‍ക്കെതിരായി അമേരിക്കയുടെ നേതൃത്വത്തിലും, റഷ്യയുടെ നേതൃത്വത്തിലും സൈന്യം നടത്തിയ പോരാട്ടത്തില്‍ തീവ്രവാദികള്‍ തോറ്റു പോകേണ്ടി വന്നു.

2011 മുതല്‍ 7 ലക്ഷം ക്രൈസ്തവര്‍ സിറിയയില്‍നിന്നും പാലായനം ചെയ്യേണ്ടിവന്നു. കൊബാനിയില്‍ 300 ഓളം പേര്‍ യേശുക്രിസ്തുവിങ്കലേക്കു പുതുതായി കടന്നു വന്നതായാണു കണക്കുകള്‍ സൂചിപ്പിക്കുന്നത്. പീഢനങ്ങളെ അതിജീവിക്കാനും ജീവിതത്തിന്റെ യഥാര്‍ത്ഥ അര്‍ത്ഥം എന്താണെന്ന് കണ്ടെത്താനും ചിലര്‍ക്ക് കഴിയാത്തതാണ് പുതിയതായി രൂപംകൊണ്ട ദൈവസഭയുടെ വളര്‍ച്ചയ്ക്ക് ആധാരം.