വിദേശികള്‍ ബൈബിള്‍ കൊണ്ടുവരുന്നത് വിലക്കി നിക്കരാഗ്വ
മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയിലേക്ക് വിനോദസഞ്ചാരികളായി എത്തുന്നവര്‍ ബൈബിള്‍ കൊണ്ടുവരുന്നതിനു നിരോധം ഏര്‍പ്പെടുത്തി ഭരണകൂടം.
മറ്റ് അച്ചടിച്ച വസ്തുക്കള്‍ക്കും ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കും ബാധകമായ ഈ നിയന്ത്രണം അതിര്‍ത്തിയിലെ നിരോധിത വസ്തുക്കളുടെ വര്‍ദ്ധിച്ചു വരുന്ന പട്ടികയുടെ ഭാഗമാണ്.
പൌരസ്വാതന്ത്ര്യത്തിന് മേലുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കുകയും ക്രിസ്ത്യാനികള്‍ക്കെതിരായ തുടര്‍ച്ചയായ അടിച്ചമര്‍ത്തലുകള്‍ നടത്തുകയും ചെയ്യുന്ന സാഹചര്യമാണ് പ്രസിഡന്റ് ദാനിയേല്‍ ഒര്ട്ടോഗയുടെ നേതൃത്വത്തിലുള്ള ഏകാധിപത്യ ഭരണകൂടം ചെയ്യുന്നത്.
ക്രിസ്ത്യന്‍ സോളിഡാരിറ്റി വേള്‍ഡ് വൈഡ് എന്ന സംഘടന റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരം കോസ്റ്ററിക്കയിലെ ബസ് ടെര്‍മിനലുകളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന നോട്ടീസുകളില്‍ ബൈബിളുകള്‍, പത്രങ്ങള്‍, മാസികകള്‍, പുസ്തകങ്ങള്‍, ഡ്രോണുകള്‍, ക്യാമറകള്‍ എന്നിവ നിരോധിത വസ്തുക്കളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നു. ആറുമാസമായി ഇത്തരത്തില്‍ നിയന്ത്രണങ്ങളുണ്ടെന്ന് തലസ്ഥാന നഗരിയായ മനാഗ്വയിലേക്കു പോകുന്ന എല്‍ സാല്‍വഡോറിലെ റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് കമ്പനിയായ ടിക്ക ബസിലെ ഒരു പ്രതിനിധി പറഞ്ഞു.
2018 ഏപ്രില്‍ മുതല്‍ 1300-ലധികം മതവിഭാഗങ്ങള്‍ ഉള്‍പ്പെടെ 5000ത്തിലധികം സ്വതന്ത്ര സിവില്‍ സൊസൈറ്റി സംഘടനകളുടെ നിയമപരമായ പദവി റദ്ദാക്കി. സര്‍ക്കാരുമായുള്ള സഹകരണമില്ലാത്ത ക്രൂലുകള് സംഘടിപ്പിക്കുന്ന പൊതു മത ഘോഷയാത്രകള്‍ക്കും നിരോധനമുണ്ട്.
2024-ല്‍ 46 മതനേതാക്കളെ കസ്റ്റഡിയിലെടുത്തതായും ചിലരെ വിട്ടയച്ചുവെങ്കിലും മറ്റുള്ളവര്‍ ദീര്‍ഘകാലം തടങ്കലില്‍ തുടരുന്നതായും പറയപ്പെടുന്നു.
ഏറ്റവും വലിയ മധ്യ അമേരിക്കന്‍ രാഷ്ട്രമായ നിക്കരാഗ്വയില്‍ 84.4 ശതമാനം പേരും ക്രിസ്തുമതക്കാരാണ്. ഇതില്‍ 55 ശതമാമം കത്തോലിക്കരും 27.2 ശതമാനം പ്രോട്ടസ്റ്റന്റുകാരും 2.2 ശതമാനം മറ്റു ക്രിസ്ത്യാനികളുമാണ്.

