ക്രൈസ്തവ ദൈവാലയം ആക്രമിച്ചതു മനപൂര്‍വ്വമല്ല: യിസ്രായേല്‍
ടെല്‍ അവീവ്: ഗാസയിലെ ക്രൈസ്തവ ദൈവാലയത്തിനു നേര്‍ക്കുണ്ടായ ആക്രമണം മനപൂര്‍വ്വമല്ലെന്നും അറിയാതെ സംഭവിച്ച കൈപ്പിഴയാണെന്നും യിസ്രായേല്‍ സൈന്യം അറിയിച്ചു.
ഗാസ സിറ്റിയിലെ ഹോളി ഫാമിലി ചര്‍ച്ചില്‍ കഴിഞ്ഞയാഴ്ച നടന്ന ആക്രമണത്തില്‍ 3 പേര് കൊല്ലപ്പെടുകയും പത്തു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
ലിയോ മാര്‍പ്പാപ്പയും യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപും സംഭഴത്തെ അപലപിച്ചതോടെ ഖേദം പ്രകടിപ്പിച്ച് യിസ്രായേല്‍ രംഗത്തു വരികയായിരുന്നു. ഗാസിയിലെ ഒരേയൊരു കത്തോലിക്കാ ദൈവാലയമാണിത്.

