താടിവളര്‍ത്തിയാല്‍ പോരാ: വൃത്തിയായി സൂക്ഷിക്കുകയും വേണം
താടി വളര്‍ത്തുവാന്‍ ഇഷ്ടപ്പെടുന്നവര്‍ അനേകരാണ്. താടി വളര്‍ത്തുന്നവര്‍ അതിനെ വൃത്തിയായി സംരക്ഷിക്കാനും കഴിയണമെന്നും അല്ലെങ്കില്‍ മാരക രോഗാണുക്കളുടെ സാന്നിദ്ധ്യം ഉണ്ടാകുമെന്നും ആരോഗ്യ വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു.
ചിലരുടെ താടിയില്‍ ബാക്ടീരിയകളുടെ സാന്നിദ്ധ്യം ഉണ്ടെന്നു പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത് അണുബാധയ്ക്കു കാരണമാകുന്നു.
താടിയില്‍ ഭക്ഷണ അവശിഷ്ടങ്ങളും എണ്ണയും അടിഞ്ഞു കൂടാന്‍ ഇടയാകുന്നു. ചൂടുള്ളതും പലപ്പോഴും ഈര്‍പ്പമുള്ളതുമായ ഒരു അന്തരീക്ഷം താടികള്‍ സൃഷ്ടിക്കുന്നു.
സൂഷ്മ ജീവികള്‍ക്ക് അനുയോജ്യമായ സാഹചര്യമാണിത്. താടിയുള്ളവര്‍ വൃത്തിയായി ഷേവ് ചെയ്ത സഹപ്രവര്‍ത്തകരേക്കാള്‍ കൂടുതല്‍ ബാക്ടീരിയ വഹിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.
താടിയും മുഖവും നന്നായി കഴുകി വൃത്തിയാക്കന്‍ വിദഗ്ദ്ധര്‍ നിര്‍ദ്ദേശിക്കുന്നു. ഇങ്ങനെ ചെയ്യുന്നതുമൂലം അഴുക്ക്, എണ്ണകള്‍, ചത്ത ചര്‍മ്മ കോശങ്ങള്‍ എന്നിവ നീക്കം ചെയ്യപ്പെടുന്നു.

