അകാല മരണം തടയാന്‍ ഒരു ദിവസം എത്ര ചുവടുകള്‍ വയ്ക്കണം? പഠനം

അകാല മരണം തടയാന്‍ ഒരു ദിവസം എത്ര ചുവടുകള്‍ വയ്ക്കണം? പഠനം

Health

അകാല മരണം തടയാന്‍ ഒരു ദിവസം എത്ര ചുവടുകള്‍ വയ്ക്കണം? പഠനം

ആരോഗ്യകരവും സന്തോഷകരവുമായ ജീവിതമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. അതിനായി വ്യായാമങ്ങളും ജീവിത രീതികളില്‍ കൃത്യതയും പാലിച്ചു പോകുന്നവരാണ് നല്ലൊരു വിഭാഗം പേരും. ഫിറ്റ്നെസ് ബാന്‍ഡ് ധരിച്ച് കണക്കുകൂട്ടി ചുവടു വച്ച് നടക്കുന്നവര്‍ ധാരാളമുണ്ട്.

ഇവരില്‍ പലരും കരുതിയിരിക്കുന്നത് ഒരു ദിവസം 10,000 ചുവടുകളെങ്കിലും നടക്കണമെന്നാണ് എന്നാല്‍ നല്ല ആരോഗ്യം കാത്തു പരിപാലിക്കാന്‍ ഇത്രയും ചുവടുകള്‍ വേണമെന്നില്ലെന്നാണ് പുതിയ ഒരു പഠനം പറയുന്നത്.

പോളണ്ടിലെ ലോഡ്സ് മെഡിക്കല്‍ യൂണിവേഴ്സിറ്റിയിലും ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയും, സ്കൂള്‍ ഓഫ് മെഡിനിസുമാണ് പ്രസ്തുത പഠനം നടത്തിയത്. 2,25,889 പേരെയാണ് ഇതിനായി പഠനത്തിനു വിധേയമാക്കിയത്.

ഹൃദയം സംബന്ധിച്ച കാരണങ്ങളാലുള്ള മരണ സാദ്ധ്യത കുറയ്ക്കാന്‍ ദിവസവും 2,227 ചുവടുകള്‍ ധാരാളമാണെന്നാണ് ഈ പഠനത്തില്‍ കണ്ടെത്തിയതെന്നാണ് വാദം. ഇതില്‍ കൂടുതല്‍ നടന്നാലും കുഴപ്പമില്ല. തല്ലതാണെന്നു മാത്രം.

നിങ്ങള്‍ നടക്കുന്ന ഓരോ 1000 ചുവടും എല്ലാ കാരണങ്ങളാലുള്ള മരണ സാദ്ധ്യത 15 ശതമാനം കുറയ്ക്കുന്നുവെന്നാണ് പഠനം ചൂണ്ടിക്കാട്ടുന്നത്. ഏകദേശം 1200 മുതല്‍ 1500 വരെ ചുവടുകളാണ് ഒരു മണിക്കൂറില്‍ നടത്തം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.