നൈജീരിയയില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടത് നൂറിലധികം ക്രൈസ്തവര്‍
അബുജ: നൈജീരിയയില്‍ ഇസ്ളാമിക തീവ്രവാദികളുടെ ആക്രമണങ്ങളില്‍ ഒരാഴ്ചയ്ക്കിടെ കൊല്ലപ്പെട്ടവര്‍ കുട്ടികള്‍, പാസ്റ്റര്‍മാര്‍, കര്‍ഷകര്‍ ഉള്‍പ്പെടെ നൂറിലധികം പേരെന്ന് റിപ്പോര്‍ട്ട്.
ഒരു ശവസംസ്ക്കാര ചടങ്ങില്‍ പങ്കെടുക്കുന്ന ആളുകള്‍ പോലും ഉള്‍പ്പെടെ നൂറിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 5000 ത്തോളം പേര്‍ കുടിയിറക്കപ്പെടുകയും ചെയ്തതായി ഒരു ക്രിസ്ത്യന്‍ അഭിഭാഷക സംഘം ചൊവ്വാഴ്ച സ്ഥിരീകരിച്ചു.
ഇത്രയും ആക്രമണങ്ങള്‍ക്കു പ്രധാന കാരണം മേഖലകലില്‍ നടന്നുകൊണ്ടിരിക്കുന്ന ആക്രമണത്തെക്കുറിച്ച് യു.എസ്. കോണ്‍ഗ്രസ് സാക്ഷ്യപ്പെടുത്തിയ ഒരു പ്രാദേശിക ബിഷപ്പിനെതിരായ പ്രതികരണമാണെന്ന് വിശ്വസിക്കുന്നതായി ഓപ്പണ്‍ ഡോര്‍സ് പറഞ്ഞു.
ബെനു സംസ്ഥാനത്തെ സെ-ഉസിയാം, തൃലാഹ, തരാബ സംസ്ഥാനത്തിന്റെ ചില പ്രദേശങ്ങള്‍ എന്നിവിടങ്ങളിലാണ് ആക്രമണങ്ങള്‍ നടന്നത്.
പ്രധാനമായും ഫുലാനി തീവ്രവാദികളാണ് ആക്രമണങ്ങള്‍ നടത്തിയത്. പാലായനം ചെയ്തവര്‍ കാടുകളിലും മറ്റും ഇപ്പോഴും കഴിയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ വര്‍ഷം നൈജീരിയായില്‍ മാത്രം 3000 ത്തിലധികം ക്രിസ്ത്യാനികള്‍ കൊല്ലപ്പെടുകയും 2000-ത്തിലധികം പേരെ പ്രധാനമായും ഇസ്ളാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതായും ഓപ്പണ്‍ ഡോര്‍സും മറ്റു ശ്രോതസ്സുകളും പറയുന്നു.

