ഡോക്ടറുടെ കുറിപ്പടിയും രോഗനിര്‍ണ്ണയവും മനസ്സിലാക്കുക എന്നത് രോഗിയുടെ മൌലിക അവകാശമെന്ന് കോടതി
ഗുരുഗ്രാം: ഡോക്ടര്‍മാര്‍ എഴുതുന്ന കുറിപ്പടികളും രോഗനിര്‍ണ്ണയവും മനസ്സിലാക്കുകയെന്നത് രോഗിയുടെ മൌലിക അവകാശമാണെന്ന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ആര്‍ട്ടിക്കിള്‍ 21 ഉറപ്പു നല്‍കുന്നു.
ആരോഗ്യത്തിനുള്ള അവകാശത്തിന്റെ ഭാഗമാണിതെന്നും കോടതി വ്യക്തമാക്കി.
ക്ഴിഞ്ഞ മാസം 27-ന് ജസ്റ്റിസ് ജബഹൂര്‍പ്രീത് സിംങ് പുരിയാണ് വിധി പുറപ്പെടുവിച്ചത്. മെഡിക്കല്‍ കുറിപ്പടികള്‍ കൃത്യവും വ്യക്തവുമാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ കോളേജുകളില്‍ പഠിപ്പിക്കാനായി പാഠ്യ പദ്ധതിയുടെ ഭാഗമാക്കാന്‍ നാഷണല്‍ മെഡിക്കല്‍ കമ്മീഷന്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളണമെന്നും കോടതി പറഞ്ഞു.
ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുന്നത് വരെ പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലെ ഡോക്ടര്‍മാര്‍ കുറിപ്പടികളില്‍ ക്യാപ്പിറ്റല്‍ ഇംഗ്ളീഷ് അക്ഷരങ്ങള്‍ ഉപയോഗിക്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു.
രോഗികള്‍ക്ക് വായിക്കാന്‍ കഴിയാത്ത രീതിയില്‍ കുറിപ്പടി നല്‍കുന്നുവെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു.
നേരത്തെ ഒറിസ്സാ, ഉത്തരാഖണ്ഡ് ഹൈക്കോടതികളും മെഡിക്കല്‍ കുറിപ്പടികളുടെ കാര്യത്തില്‍ സമാനമായ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു.

