കുട്ടികള്‍ അമിതമായി സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ചാല്‍ ആത്മഹത്യാ ചിന്തകള്‍ക്ക് പ്രേരണയാകുമെന്ന് പഠനം
ഇന്ന് ഒരു വീട്ടില്‍ ഒന്നിലധികം സ്മാര്‍ട്ട് ഫോണുകള്‍ ഉണ്ടായേക്കാം.
മാതാവിനും പിതാവും മറ്റ് മുതിര്‍ന്നവര്‍ക്കുമൊക്കെ. ഇതില്‍ നല്ലൊരു ശതമാനം ഉപയോക്താക്കള്‍ കുട്ടികള്‍ തന്നെയായിരിക്കും.
കാരണം കുട്ടികളെ രസിപ്പിക്കാനും ചൊല്‍പ്പടിക്കു നിര്‍ത്താനും എന്നൊക്കെപ്പറഞ്ഞ് ചെറുപ്പത്തിലെ സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുന്നവരാണ് ഏറെയും.
ഇത്തരം പ്രവര്‍ത്തികള്‍ കുട്ടികളുടെ ഭാവിക്കുതന്നെ ദോഷം വരുത്തുമെന്നുള്ള ഒരു കണ്ടെത്തലാണ് അടുത്തിടെ പുറത്തുവന്ന ഒരു പഠനം. നന്നേ ചെറുപ്പത്തില്‍ കുട്ടികള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിക്കുന്നത് അവരില്‍ മാനസീകാരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുമെന്നു പഠനം മുന്നറിയിപ്പു നല്കുന്നു.
ഒരു ലക്ഷത്തിലധികം കുട്ടികളെ ഉള്‍പ്പെടുത്തി നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ട് ജേണല്‍ ഓഫ് ഹ്യൂമണ്‍ ഡെവലപ്മെന്റ് ആന്‍ഡ് കേപ്പബിലിറ്റീസിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്.
അഞ്ചോ ആറോ വയസ്സുള്ളപ്പോള്‍ സ്മാര്‍ട്ട് ഫോണുകള്‍ ഉപയോഗിച്ച് തുടങ്ങിയ കുട്ടികളില്‍ 31 ശതമാനത്തിനും പില്ക്കാലത്ത് ആത്മഹത്യാചിന്തകള്‍ ഉണ്ടായതായി പഠനം ചൂണ്ടിക്കാട്ടുന്നു.
14 വയസ് വരെ കുട്ടികള്‍ക്ക് സ്മാര്‍ട്ട് ഫോണുകള്‍ നല്‍കുകയേ ചെയ്യരുതെന്ന് ഗവേഷണത്തിനു നേതൃത്വം നല്കിയ രാധ ത്യാഗരാജന് പറയുന്നു.
കുട്ടികളില്‍ അമിത ദേഷ്യം, വിരക്തി, മായക്കാഴ്ചകള്‍ പോലുള്ള പ്രശ്നങ്ങള്‍ക്കും സ്മാര്‍ട്ട് ഫോണ്‍ കാരണമാകുമെന്ന് പഠനം റിപ്പോര്‍ട്ട് ചെയ്യുന്നു.

