ഭാവിയില്‍ അമ്മമാരില്ലാതെ മക്കള്‍? എലികളില്‍ പരീക്ഷണം നടത്തി ചൈന
ചൈനീസ് അക്കാദമി ഓഫ് സയന്‍സസ് (സിഎഎസ്) അടുത്തിടെ ഒരു പരീക്ഷണ റിപ്പോര്‍ട്ട് പുറത്തു വിട്ടു. ചൈനക്കാരുടെ പ്രിയ കുഞ്ഞനെലി, അവന് ഇനി കുഞ്ഞുങ്ങളുണ്ടാകുന്നത് അവന്റെ പ്രത്യേകത: അവന് അച്ചന്മാര് മാത്രമേയുള്ളു. അമ്മയില്ല.
സെല്‍ സ്റ്റം, സെല്‍ ജേണലിലൂടെയാണ് ഈ അത്ഭുത വാര്‍ത്ത പുറത്തു വന്നിരിക്കുന്നത്. ശാസ്ത്രജ്ഞര്‍ മുമ്പും എലികളെ സൃഷ്ടിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. പക്ഷെ ഭ്രൂണങ്ങള്‍ ഒരു നിശ്ചിത ഘട്ടം വരെ മാത്രമേ വികസിക്കു.
പിന്നീട് നശിച്ചു പോകും. ആ പ്രശ്നത്തിനു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് ചൈനീസ് ഗവേഷകന് വെയ് ലിയുടെ നേതൃത്വത്തിലുള്ള സംഘം. ആദ്യത്തെ ആണ് എലിയുടെ ബീജത്തെ മൂലകോശമാക്കി മാറ്റും. ആ കോശത്തില്‍നിന്ന് അണ്ഡം തയ്യാറാക്കും.
രണ്ടാമത്തെ എലിയുടെ ബീജവുമായി അണ്ഡം കൂട്ടിച്ചേര്‍ത്ത് ഭ്രൂണം തയ്യാറാക്കും. ഇതേ ഭ്രൂണം പെണ് എലിയുടെ ഗര്‍ഭപാത്രത്തില്‍ നിക്ഷേപിക്കും. വാടക അമ്മയുടെ റോള്‍ മാത്രമാണ് ആ പെണ് എലി നിര്‍വ്വഹിക്കുന്നത്.
അതിന്റെ ജനിതക ഘടകങ്ങള്‍ കുഞ്ഞിലുണ്ടാകില്ല. ആദ്യഘട്ട പരീക്ഷണത്തില്‍ ഭ്രൂണം പൂര്‍ണ്ണ വളര്ച്ചയെത്തിയില്ല. ചൈനീസ് ഗവേഷകരുടെ പരീക്ഷണം ഒടുവില്‍ മുദ്രണ ജീനുകളിലെത്തി.
ആ ജീനുകളുടെ സ്വഭവ സവിശേഷതകള്‍ സസ്തനികളിലെ ഏക ലൈംഗിക പ്രത്യുല്പ്പാദനത്തിനു തടസ്സമാണെന്നും അവര്‍ കണ്ടെത്തി. ഇപ്പോഴും പരിഹരിക്കപ്പെടാത്ത ചില പരിമിതികളുണ്ടെന്നും അവ പരിഹരിക്കപ്പെടുമെന്നും ഗവേഷകര്‍ പറയുന്നു.
എലികളില്‍ നടത്തി വിജയിച്ച ഈ പരീക്ഷണം കുരങ്ങുകള്‍ ഉള്‍പ്പെടെയുള്ള വലിയ മൃഗങ്ങളിലേക്ക് വ്യാപിപ്പിക്കാനും ഭാവിയില്‍ മനുഷ്യരിലേക്കും പരീക്ഷിക്കണമെന്നാണ് ഗവേഷകരുടെ ആഗ്രഹം.
അങ്ങനെയാണെങ്കില്‍ സ്വവര്‍ഗ്ഗാനുരാഗികള്‍ക്ക് ആ മാര്‍ഗ്ഗത്തിലൂടെ മക്കളെ ലഭിക്കുമെന്നാണ് ഗവേഷകര്‍ അവകാശപ്പെടുന്നത്.

