എയ്ഡ്സ് ഭീതി പതിനഞ്ച് വര്‍ഷത്തിനകം ലോകത്തുനിന്ന് തുടച്ചു നീക്കും
ന്യുയോര്‍ക്ക്: എയ്ഡ്സ് എന്ന മാരക രോഗത്തിനെതിരായ പോരാട്ടത്തില്‍ വന്‍ മുന്നേറ്റം.
ലോകത്ത് എച്ച്.ഐ.വി. ബാധിതരുടെ എണ്ണം 2000-2014 കാലത്ത് 35% കുറഞ്ഞതായി യു.എന്‍ . റിപ്പോര്‍ട്ട്. രോഗം മൂലമുള്ള മരണം 41 ശതമാനവും കുറഞ്ഞു.
ഇന്ത്യയും എയ്ഡ്സിനെതിരായ പോരാട്ടത്തില്‍ വലിയ പരിവര്‍ത്തനമുണ്ടാക്കി. ഇന്ത്യയില്‍ പുതിയ എച്ച്.ഐ.വി. ബാധ 20 ശതമാനത്തിലേറെ കുറഞ്ഞിട്ടുണ്ട്. ഇതുപോലെ മുന്നേറാനായാല്‍ 2030 ആകുമ്പോഴേക്കും ലോകത്ത് എയ്ഡ്സ് എന്ന മാരക വൈറസ് രോഗം ഇല്ലാതാകും.
രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം നിമിത്തം ഈ കാലയളവില്‍ മൂന്നുകോടി പേര്‍ക്ക് രോഗം ബാധിക്കുന്നത് തടയാനായി. 80 ലക്ഷം മരണങ്ങളും ഒഴിവാക്കിക്കിട്ടി.

