ബധിരര്‍ക്കിടയിലെ സുവിശേഷ വേലയുടെ 40-ാം വര്‍ഷം ആഘോഷിക്കുന്നു
ലോകമെമ്പാടും ഏകദേശം 70 ദശലക്ഷം ബധിരരായ ആളുകളുണ്ട്.
അവരുടെ ഇടയിലേക്ക് യേശുക്രിസ്തുവിന്റെ സത്യ സുവിശേഷവുമായി കടന്നുചെന്ന് പ്രവര്‍ത്തിക്കുന്ന, യു.എസ്. ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഡോര്‍ ഇന്റര്‍നാഷണല്‍ അതിന്റെ 40-ാം വാര്‍ഷികം ആഘോഷിക്കുന്നു. ആഗോള ബധിര ജനസംഖ്യയുടെ 2 ശതമാനത്തില്‍ താഴെ ആളുകള്‍ മാത്രമാണ് യേശുക്രിസ്തുവിനെ രക്ഷകനും ദൈവവുമായി സ്വീകരിച്ചിട്ടുള്ളുവെന്ന് സംഘടന പറയുന്നു.
1984-ല്‍ ഒരു യുവതിയുടെ ആശയവും ദൈവഹിതവുമാണ് ഈ ശുശ്രൂഷ ആരംഭിക്കാന്‍ കാരണമെന്ന് ഡോര്‍ ഇന്റര്‍നാഷണലിന്റെ പ്രസിഡന്റ് റോബര്‍ട്ട് മിയേഴ്സ് പറയുന്നു.
അസാമാന്യ വൈദഗ്ദ്ധ്യമുള്ള ബധിര നേതാവും അത്ഭുതകരമായി പ്രവര്‍ത്തിക്കുന്ന അദ്ധ്യാപകനുമായ തന്റെ പിതാവിനെ കണ്ടാണ് അവള് വളര്‍ന്നത്. മറ്റ് രാജ്യങ്ങളിലെ ബധിരര്‍ക്കുവേണ്ടി ഒരു മിഷണറിയാകാന്‍ ആഗ്രഹിച്ചു. അവളുടെ പിതാവ് 50 ഓളം വ്യത്യസ്ത മിഷന് ഏജന്‍സികള്‍ക്ക് അപേക്ഷിച്ചു.
എല്ലാവരും ആ അപേക്ഷ തള്ളിക്കളഞ്ഞു. അതിനു കാരണം അവന് ഒരു ബധിരനാണ്. അവള് ബധിരയായ നിരവധി നേതാക്കള്‍ക്കൊപ്പം ടെക്സസാസ് ആസ്ഥാനമായി ഒരു മിഷണറി കേന്ദ്രം ആരംഭിച്ചു. ആദ്യം യു.എസില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചു. തുടര്‍ന്ന് 10 വര്‍ഷത്തിലധികമായി ലോകമാസകലമുള്ള ബധിരര്‍ക്കിടയില്‍ സുവിശേഷം എത്തിക്കുവാന്‍ ദൈവം ഈ യുവതിയെ നയിച്ചു.
അങ്ങനെ 1999-ല്‍ ഡോര്‍ ഇനന്റര്നാഷണല് സ്ഥാപിതമായി. ഇന്ന് ലോകത്തിന്റെ വിവിധയിടങ്ങളില്‍ ബധിരര്‍ക്കിടയില്‍ സുവിശേഷ പ്രവര്‍ത്തനങ്ങളും ബൈബിള്‍ ക്ളാസുകളും ബൈബിള്‍ വിവര്‍ത്തനങ്ങളും നടത്തുകയും അവര്‍ക്കായി നിരവധി സഭകള്‍ സ്ഥാപിക്കുകയും ചെയ്തു.
ഇന്ന് മിഷണറിമാരും സ്റ്റാഫംഗങ്ങളുമായി 230 പേരോളമുണ്ട്. ഡോര്‍ വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി ഓഗസ്റ്റില്‍ കെനിയയിലെ നെയ്റോബിയിലും യു.എസിലെ നിരവധി ചെറിയ പ്രാദേശിക കേന്ദ്രങ്ങളിലും ഒത്തു ചേരുകയും ആഘോഷങ്ങള്‍ നടത്തുവാനും പദ്ധതിയുണ്ട്.

