അകാല നരയെ അകറ്റാം; കരുത്തോടെ മുടി വളരും ഈ ഒഷധ ഫലത്തിന്റെ ഗുണം

അകാല നരയെ അകറ്റാം; കരുത്തോടെ മുടി വളരും ഈ ഒഷധ ഫലത്തിന്റെ ഗുണം

Health

അകാല നരയെ അകറ്റാം; കരുത്തോടെ മുടി വളരും ഈ ഒഷധ ഫലത്തിന്റെ ഗുണം

നമ്മുടെ മുടി ശരീരത്തിന്റെ സൌന്ദര്യത്തിനു അതിപ്രധാനമായ ഒരു പങ്കു വഹിക്കുന്നുണ്ട്. മുടിയെ സംരക്ഷിക്കാനും ഭംഗിയുള്ളതാക്കാനും ഇന്ന് വിപണികളില്‍ അനേക മരുന്നുകളുണ്ട്.

ആളുകള്‍ ഇത് വാങ്ങി കൂട്ടുന്നു. പക്ഷെ നമ്മുടെ വീട്ടിലും ഇനി മുടി സംരക്ഷണത്തിനു സ്വന്തമായി മരുന്നുണ്ടാക്കാം. നമ്മുടെ അടുക്കളയില്‍ ദിവസേന ഉപയോഗിക്കുന്ന പച്ചക്കറി വിഭവമാണ് ചുവന്നുള്ളി.

അതുപോലെ നമ്മള്‍ നെല്ലിക്കയും ചിലപ്പോഴൊക്കെ ഉപയോഗിക്കാറുണ്ട്. ഇവ രണ്ടും ചേര്‍ത്ത് ഒരു ഔഷധക്കൂട്ട് തയ്യാറാക്കിയാല്‍ എത്ര പ്രായക്കാരെയും അലട്ടുന്ന അകാല നരയും മുടികൊഴിച്ചിലും അകറ്റാനുള്ള ഒരു ഔഷധമായി.

ഇതിനായി ആദ്യം നന്നായി കഴുകിയ രണ്ട് നെല്ലിക്ക എടുക്കുക. ശേഷം നാലോ അഞ്ചോ ഉള്ളി തൊലികളഞ്ഞ് വൃത്തിയാക്കി എടുത്ത് ഒരുമിച്ച് മിക്സിയില്‍ അടിക്കുക.

തുടര്‍ന്ന് ഇതിന്റെ നീര് ഒരു പാത്രത്തിലേക്ക് എടുത്തു വയ്ക്കുക. ഇത് വെളിച്ചെണ്ണ തിളപ്പിച്ച് അതിലേക്ക് ചേര്‍ക്കണം. ഇപ്പോള്‍ ഇത് ഒരു പ്രത്യേക എണ്ണയായി. ഇനി ഈ എണ്ണ തണുത്തശേഷം പുരട്ടുക.

താളി ഉപയോഗിച്ചോ ഷാംപൂ കലക്കിയ വെള്ളം ഉപയോഗിച്ചോ തല കഴുകുക. ഇടയ്ക്കിടെ ഇങ്ങനെ ചെയ്യുന്നത്. തലമുടിയുടെ സംരക്ഷണത്തിനും അകാല നര തടയാനും സഹായിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.