ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്

ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്

Breaking News Global Middle East

ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്

ദുബായ്: ലോകാത്ഭുതമായ ഹിമാലയം അപകടത്തിലാണെന്ന് യു.എന്‍. മേധാവി ആന്റോണിയോ ഗുട്ടെറസ്. ഹിമാലയത്തില്‍ വലിയ തോതില്‍ മഞ്ഞുമലകള്‍ ഉരുകുന്നത് ദുരന്ത സാദ്ധ്യതയെന്നും ആഗോള കാലാവസ്ഥാ ഉച്ചകോടിയില്‍ പങ്കെടുത്തുകൊണ്ട് നടത്തിയ പ്രസംഗത്തില്‍ അദ്ദേഹം പറഞ്ഞു.

ഏകദേശം 240 ദശലക്ഷം ആളുകള്‍ ഹിമാലയങ്ങളെയും ഹിമാലയത്തില്‍നിന്ന് ഉത്ഭവിക്കുന്ന സിന്ധു, ഗംഗ, ബ്രഹ്മപുത്ര തുടങ്ങിയ 10 പ്രധാന നദികളെയും ആശ്രയിക്കുന്നു.

നേപ്പാളിന്റെ മൂന്നിലൊന്ന് മഞ്ഞുപാളികള്‍ വെറും 30 വര്‍ഷത്തിനുള്ളില്‍ അപ്രത്യക്ഷമായി. ഇത് ഹരിതഗൃഹ വാതക മലിനീകരണവുമായി ബന്ധപ്പെട്ടിരിക്കുന്നു.

ആഗോള കാലാവസ്ഥാ ഉച്ചകോടിയുടെ 28-ാം പതിപ്പ് (കോപ് 28) ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കണം. ഇതിനായി വികസിത രാജ്യങ്ങള്‍ 100 ബില്യണ്‍ ഡോളര്‍ സഹായം നല്‍കണം. ആന്റോണിയോ ഗുട്ടെറസ് പറഞ്ഞു.

കഴിഞ്ഞ ഒക്ടോബര്‍ അവസാനം ആന്റോണിയോ ഗുട്ടെറസ് എവറസ്റ്റ് സന്ദര്‍ശിക്കാന്‍ നേപ്പാളില്‍ എത്തിയിരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.