ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ ‍: ഇന്ത്യയ്ക്കെതിരെ യു.എന്‍ ‍.

ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ ‍: ഇന്ത്യയ്ക്കെതിരെ യു.എന്‍ ‍.

Breaking News India Top News

ന്യൂനപക്ഷത്തിനെതിരായ ആക്രമണങ്ങള്‍ ‍: ഇന്ത്യയ്ക്കെതിരെ യു.എന്‍ ‍.

ന്യൂനപക്ഷാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും ഉറപ്പാക്കുന്നതിനും ഇന്ത്യ ഏറെ പരിശ്രമിക്കണമെന്ന് യു.എന്‍ ‍. മനുഷ്യാവകാശ ഹൈക്കമ്മീഷണര്‍ പോള്‍ക്കര്‍ ടുര്‍ക്ക്.

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള ആക്രമണങ്ങളും വിഭാഗിയതയും വര്‍ദ്ധിക്കുന്നുവെന്ന് ചൂണ്ടിക്കാണിച്ചാണ് ടുര്‍ക്കിന്റെ പരാമര്‍ശം. യു.എന്‍ ‍. മനുഷ്യാവകാശ കൌണ്‍സിലിന്റെ 54-ാമത് സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിയാനയിലെയും മണിപ്പൂരിലെയും വംശീയ വര്‍ഗ്ഗീയ സംഘര്‍ഷങ്ങളെയും ടുര്‍ക്ക് യോഗത്തില്‍ പരാമര്‍ശിച്ചു. ലോകമെമ്പാടുമുള്ള മനുഷ്യാവകാശ ലംഘനങ്ങളെപ്പറ്റി പരാമര്‍ശിക്കുമ്പോഴാണ് മണിപ്പൂരും ഹരിയാനയും വിഷയമായത്.

പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ന്യൂനപക്ഷ വിഭാഗങ്ങള്‍ പതിവായി ആക്രമണത്തിനും വിവേചനത്തിനും ഇരയാകുന്നതിന്റെ വാര്‍ത്തകള്‍ എപ്പോഴും കേള്‍ക്കുന്നുണ്ടെന്നായിരുന്നു അദ്ദേഹം ഓര്‍പ്പിച്ചത്.

ഹരിയാനയിലെ നൂഹ് ജില്ലയില്‍ മുസ്ളീങ്ങള്‍ക്കെതിരായ അതിക്രമങ്ങളും, നാലു മാസമായി മണിപ്പൂരില്‍ നടക്കുന്ന കലാപങ്ങളും അദ്ദേഹം വിശദീകരിക്കുകയുണ്ടായി.

റിപ്പോര്‍ട്ട് പ്രകാരം മണിപ്പൂരില്‍ 200-ലധികം പേര്‍ കൊല്ലപ്പെടുകയും 70,000 ത്തിലധികം ആളുകള്‍ പാലായനം ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.