ദന്താരോഗ്യം മോശമായാല്‍ മസ്തിഷ്ക്കാഘാതത്തിന് സാധ്യതയെന്ന് പഠനം
വാഷിംഗ്ടണ്‍ : വായുടെ ശുചിത്വം വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. ദന്താരോഗ്യം മോശമായാല്‍ മസ്തിഷ്ക്കാഘാതത്തിനുള്ള സാദ്ധ്യതയും വര്‍ദ്ധിക്കുമെന്നാണ് പുതിയ പഠനം പറയുന്നത്.
അമേരിക്കന്‍ സ്ട്രോക്ക് അസോസിയേഷന്റെ 2023-ലെ ഇന്റര്‍നാഷണല്‍ സ്ട്രോക്ക് കോണ്ഫ്രന്സില് അവതരിപ്പിക്കാനുള്ള പ്രാഥമിക പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
പല്ലുകളിലെ പോട്, പല്ലു കൊഴിയുക മുതലായ ആരോഗ്യ പ്രശ്നങ്ങളുള്ളവരുടെ തലച്ചോറിന്റെ ആരോഗ്യവും സാരമായി ബാധിക്കപ്പെട്ടേക്കാമെന്നാണ് ഗവേഷണത്തില്‍ കണ്ടെത്തിയത്.
2014-മുതല്‍ 2021 വരെ ഏകദേശം താല്പ്പതിനായിരം ആളുകളില്‍ നടത്തിയ നിരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ ഈ നിഗമനത്തില്‍ എത്തിയത്.
തിരഞ്ഞെടുത്തവരില്‍ 46 ശതമാനം പേരും 57 വയസ്സിനടത്തുള്ള പുരുഷന്മാരാണ്. ഇവര്‍ക്കാര്‍ക്കും മുമ്പ് സ്ട്രോക്ക് വന്നിട്ടില്ല. ഇവരുടെ ദന്താരോഗ്യവും തലച്ചോറിന്റെ ആരോഗ്യവും തമ്മിലുള്ള ബന്ധമാണ് ഗവേഷണത്തിലൂടെ വിലയിരുത്തിയത്.
എംആര്‍ഐ സ്കാനിങ്ങിലൂടെ ഇങ്ങനെയുള്ളവരുടെ തലച്ചോറിന് ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടായിരുന്നതായി കണ്ടെത്തി.
പല്ലുതേക്കുക, പല്ലുകളുടെ പ്ളേക്ക് മാറ്റാതിരിക്കുക തുടങ്ങിയ ശീലങ്ങളും മോണയ്ക്കുണ്ടാകുന്ന അസുഖവും പല്ലു കൊഴിച്ചിലുമെല്ലാം ദന്താരോഗ്യം മോശമാകുന്നതിന്റെ ലക്ഷണങ്ങളാണ്.

