ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നത് 1 ശതമാനം ആളുകള്‍

ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നത് 1 ശതമാനം ആളുകള്‍

Breaking News India

ഇന്ത്യയിലെ ആകെ സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നത് 1 ശതമാനം ആളുകള്‍
ഇന്ത്യയിലെ ഏറ്റവും സമ്പന്നരായ ഒരു ശതമാനം പേരാണ് ഇപ്പോള്‍ രാജ്യത്തിന്റെ മൊത്തം സമ്പത്തിന്റെ 40 ശതമാനത്തിലധികം കൈവശം വെച്ചിരിക്കുന്നത് എന്ന് റിപ്പോര്‍ട്ട്.

അതേ സമയം, മറുഭാഗത്ത് ജനസംഖ്യയുടെ പകുതിയില്‍ താഴെയുള്ള ആളുകള്‍ ഒരുമിച്ച് സമ്പത്തിന്റെ 3 ശതമാനം മാത്രമാണ് പങ്കിടുന്നതെന്നും പുതിയ പഠനത്തില്‍ പറയുന്നു.

ദാവോസില്‍ നടന്ന വേള്‍ഡ് ഇക്കണോമിക് ഫോറം വാര്‍ഷിക യോഗത്തില്‍ ഓക്സ്ഫാം ഇന്റര്‍നാഷണല്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.

രാജ്യത്തെ പത്ത് അതി സമ്പന്നരില്‍നിന്നും അഞ്ച് ശതമാനം നികുതി ചുമത്തിയില്‍ എല്ലാ കുട്ടികളെയും തിരികെ സ്കൂളുകളിലെത്തിക്കാന്‍ കഴിയും.

ഇവരുടെ പക്കല്‍നിന്നും 1.79 ലക്ഷം കോടി രൂപ ലഭിച്ചാല്‍ അത് രാജ്യത്തെ 50 ലക്ഷത്തില്‍ അധികം പ്രൈമറി സ്കൂള്‍ അദ്ധ്യാപകര്‍ക്ക് ഒരു വര്‍ഷം തൊഴില്‍ നല്‍കാന്‍ കഴിയുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

ഇന്ത്യയിലെ ശതകോടീശ്വരന്മാര്‍ക്ക് അവരുടെ മുഴുവന്‍ സ്വത്തിനും രണ്ട് ശതമാനം നികുതി ചുമത്തിയില്‍ അടുത്ത മൂന്നു വര്‍ഷത്തേക്ക് രാജ്യത്തെ പോഷകാഹാര കുറവു നികത്താന്‍ 40,423 കോടി രൂപ ലഭിക്കുമെന്ന് ‘സര്‍വ്വൈവല്‍ ഓഫ് ദ റിച്ചസ്റ്റ്’ എന്ന റിപ്പോര്‍ട്ടില്‍ പറയുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.