പാക്കിസ്ഥാനില്‍ വിവാദ മതനിന്ദാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി

Breaking News Top News

പാക്കിസ്ഥാനില്‍ വിവാദ മതനിന്ദാ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കി
ഇസ്ളാമബാദ്: പാക്കിസ്ഥാനില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് ആശങ്കകളുയര്‍ത്തി വിവാദമായ മതനിന്ദാ നിയമങ്ങള്‍ കൂടുതല്‍ കര്‍ക്കശമാക്കി ബില്‍ പാസായി.

ജനുവരി 17-ന് പാക്കിസ്ഥാന്‍ ദേശീയ അസംബ്ളി രാജ്യത്തെ വളരെ വിവാദപരമായ മതനിന്ദാ നിയമങ്ങള്‍ നിലവിലുള്ളതിനേക്കാള്‍ കഠിനമാക്കിക്കൊണ്ട് വോട്ടു ചെയ്തു ചൊവ്വാഴ്ച ഏകകണ്ഠമായ വോട്ടെടുപ്പില്‍ ക്രിമിനല്‍ നിയമ ഭേദഗതി ബില്‍ ദേശീയ അസംബ്ളി പാസ്സാക്കി.

മഹമ്മദ് നബിയുടെ അനുയായികളുടെയും കുടുംബാംഗങ്ങളെയും അപമാനിച്ചതിനുള്ള ശിക്ഷ മൂന്ന് വര്‍ഷത്തില്‍നിന്ന് 10 വര്‍ഷമായി വര്‍ദ്ധിപ്പിച്ചു. ഒരു ദശലക്ഷം പാക്കിസ്ഥാന്‍ രൂപ പിഴയും (ഏകദേശം 3,500 ഡോളര്‍ ‍) ആക്കിയിട്ടുണ്ട്.

പുതിയ ഭേദഗതി അംഗീകരിക്കപ്പെടുന്നതിനു വളരെ മുമ്പു തന്നെ പാക്കിസ്ഥാന്റെ കടുത്ത മതനിന്ദാ നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് അവകാശ സംഘടനകള്‍ ആവശ്യപ്പെട്ടിരുന്നുവെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നു.

ഇസ്ളാമിനെതിരെ സംസാരിക്കുന്നത് ഇവര്‍ ക്രിമിനല്‍ കുറ്റമാക്കുകയും ചില കേസുകളില്‍ ജീവപര്യന്തം തടവോ വധശിക്ഷയോ നല്‍കുകയും ചെയ്യുന്നു.

മാത്രമല്ല ഇസ്ളാമിക തീവ്രവാദികള്‍ മുസ്ളീമല്ലാത്തവരെ ഉപദ്രവിക്കാനും, ആക്രമിക്കാനും മുസ്ളീങ്ങളാലാകാവുന്ന വ്യക്തിപരമായ ശത്രുക്കളോട് പ്രതികാരം ചെയ്യുവാനും നിയമങ്ങള്‍ പതിവായി ദുരുപയോഗം ചെയ്തിട്ടുണ്ട്.

കുറ്റവാളികളായി കാണുന്നവരുടെ മരണം ഉറപ്പാക്കുകയും പലപ്പോഴും ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്ക് ശക്തി പകരുകയും ചെയ്യുന്ന മതനിന്ദാ നിയമങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൂടുതല്‍ ആശങ്ക വര്‍ദ്ധിപ്പിക്കുന്നതാണെന്ന് വിമര്‍ശനം ഉയരുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.