വായു മലിനീകരണം: പ്രതിവര്‍ഷം മരണമടയുന്നത് 70 ലക്ഷം പേര്‍

Breaking News Global

വായു മലിനീകരണം: പ്രതിവര്‍ഷം മരണമടയുന്നത് 70 ലക്ഷം പേര്‍
ജനീവ: വായു മലിനീകരണം മൂലം ലോകത്ത് പ്രതിവര്‍ഷം മരണമടയുന്നത് 70 ലക്ഷം പെരെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ട്.

ആഗോള ജനസംഖ്യയുടെ 90 ശതമാനവും ശവസിക്കുന്നത് ഗുരുതരമായ മലിന വായുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 108 രാജ്യങ്ങളിലെ 4300 നഗരങ്ങള്‍ കേന്ദ്രീകരിച്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ‍.

വായു മലിനീകരണത്തിന് കാര്യമായ പങ്കൊന്നും വഹിക്കാത്ത ദരിദ്ര രാജ്യങ്ങളിലാണ് ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്. പശ്ചിമേഷ്യ, ഉത്തര ആഫ്രിക്ക എന്നിവിടങ്ങളിലെ രാഷ്ട്രങ്ങളാണ് ഇതിന്റെ ഏറ്റവും വലിയ ശാപങ്ങള്‍ പേറുന്നത്. ഏറ്റവും മലിനമായ ആദ്യ 203 പട്ടണങ്ങളില്‍ 14-ഉം ഇന്ത്യയിലാണ്.

ന്യൂഡല്‍ഹി, വാരണാസി, കാണ്‍പൂര്‍ ‍, ഫരീദബാദ്, ഗയ, പാട്ന, ആഗ്ര, മുസഫര്‍പൂര്‍ ‍, ശ്രീനഗര്‍ ‍, ഗുഡ്ഗാവ്, ജയ്പൂര്‍ ‍, പാടല്യ, ജോധ്പൂര്‍ തുടങ്ങിയവയാണ് ഈ നഗരങ്ങള്‍ ‍. മലിനീകരണം മൂലമുള്ള മരണങ്ങളില്‍ 42 ലക്ഷവും പുറത്തെ മാലിന്യ വായു ശ്വസിച്ചാണ്. 38 ലക്ഷം പേരുടെ മരണത്തിനു കാരണം മോശം ഇന്ധനവും സാങ്കേതികതയും മൂലം ഉണ്ടാകുന്ന വായൂ മലികരണമാണ്.

മലിനവായു ശ്വസിക്കുന്നതുമൂലമുണ്ടാകുന്ന രോഗങ്ങളുടെ കണക്കുകള്‍ ഇപ്രകാരമാണ്. ഹൃദ്രോഗം 34%, ന്യുമോണിയ 21%, മസ്തിഷ്ക്കാഘാതം 20%, ശ്വസന പ്രശ്നങ്ങള്‍ 19%, ശ്വാസകോശ അര്‍ബുദം 7% എന്നിങ്ങനെയാണ്.