ഇറാക്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി

Breaking News Global Middle East

ഇറാക്കില്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി
ബാഗ്ദാദ്: ഇറാക്കിന്റെ തലസ്ഥാന നഗരിയായ ബാഗ്ദാദില്‍ ക്രിസ്ത്യന്‍ കൌമാരക്കാരിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയി. കഴിഞ്ഞ ആഴ്ച ജൂലിയാ ജോര്‍ജ്ജ് (16) എന്ന അസ്സീറിയന്‍ ക്രിസ്ത്യന്‍ പെണ്‍കുട്ടിയെയാണ് തട്ടിക്കൊണ്ടുപോയത്.

 

കാറിലെത്തിയ നാലു പേര്‍ പെണ്‍കുട്ടിയുടെ വീട്ടിലെത്തി വാതില്‍ ചവിട്ടിപ്പൊളിച്ചു അകത്തു കടന്നു ബലമായി പിടിച്ചുകൊണ്ടുപോവുകയായിരുന്നു. ഈ സമയം മുത്തച്ഛന്‍ മാത്രമേ വീട്ടിലുണ്ടായിരുന്നുള്ളു. സംഭവ സമയത്ത് സൈക്കിളില്‍ വന്ന ഒരാള്‍ വാഹനത്തിന്റെ നമ്പര്‍ കുറിച്ചെടുത്തിരുന്നു.

 

പോലീസ് നടത്തിയ അന്വേഷണത്തില്‍ വാഹനത്തിന്റെ ഉടമയെ ചോദ്യം ചെയ്തപ്പോള്‍ വാര്‍ത്ത നിഷേധിക്കുകയാണുണ്ടായത്. പെണ്‍കുട്ടിയെക്കുറിച്ച് യാതൊരു വിവരവുമില്ല. ഐ.എസ്. അധിനിവേശത്തിനിടയില്‍ ഇറാക്കില്‍ ക്രൈസ്തവര്‍ പീഢനങ്ങളെ നേരിടുന്ന സമയത്ത് ഈ സംഭവം കൂടുതല്‍ ആശങ്ക ഉളവാക്കുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.