എല്‍ . ഇ.ഡി. ബള്‍ബുകളുടെ വില കുറയുന്നു

Breaking News India

എല്‍ . ഇ.ഡി. ബള്‍ബുകളുടെ വില കുറയുന്നു
ന്യൂഡല്‍ഹി: രാജ്യത്ത് ഇനി എല്‍ .ഇ.ഡി. ബള്‍ബുകള്‍ കൂടുതല്‍ കത്തിത്തുടങ്ങും. ഊര്‍ജ്ജസംരക്ഷണ പദ്ധതിയുടെ ഭാഗമായി സര്‍ക്കാര്‍ വിപണിയില്‍ ഇടപെടുന്നതിന്റെ ഭാഗമായി വില കുറയുന്നതാണ് ഇതിനു കാരണം.

 

ഇതിന്റെ ഭാഗമായി വിതരണം ചെയ്യുന്നതിന് അഞ്ച് കോടി എല്‍ .ഇ.ഡി. ബള്‍ബുകള്‍ നിര്‍മ്മിക്കാന്‍ സര്‍ക്കാര്‍ ഉടനെ കരാര്‍ നല്‍കും. ഇതിനുവേണ്ടി ടെണ്ടര്‍ നല്‍കിക്കഴിഞ്ഞു. സര്‍ക്കാര്‍ പദ്ധതി നിലവില്‍ വരുമ്പോള്‍ 160 മുതല്‍ 250 രൂപാ വരെ വിലയുള്ള എല്‍ .ഇ.ഡി. ബള്‍ബുകളുടെ വില അമ്പത് രൂപയില്‍ താഴെയാകുമെന്നാണ് സൂചന.

 

ശരാശരി 310 രൂപാ വിലയുണ്ടായിരുന്ന എല്‍ .ഇ.ഡി. ബള്‍ബിന്റെ വില കഴിഞ്ഞ 18 മാസങ്ങള്‍ക്കിടയില്‍ വളരെ കുറയുവാനിടയായി. പുതിയ സാങ്കേതിക വിദ്യകള്‍ എല്‍ . ഇ.ഡി ബള്‍ബുകളുടെ ഉല്‍പ്പാദനച്ചെലവ് വളരെ കുറച്ചിട്ടുണ്ട്.

 

ആവശ്യം വര്‍ദ്ധിച്ചതോടെ സി.എഫ്.എല്‍ . കമ്പനികള്‍ എല്‍ . ഇ.ഡി.യിലേക്കു തിരിഞ്ഞിട്ടുമുണ്ട്. ഒരു വര്‍ഷത്തിനുള്ളില്‍ത്തന്നെ ഏഴ് വാട്ട് എല്‍ . ഇ.ഡി. ബള്‍ബിന്റെ വില 120 രൂപയിലെത്തുമെന്നാണ് വിദഗ്ദ്ധരുടെ വിലയിരുത്തല്‍ .

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.