മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ്

മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ്

Breaking News USA

മൂന്നാം ലോകമഹായുദ്ധം തടയണം: ഡൊണാള്‍ഡ് ട്രംപ്
വാഷിംങ്ടണ്‍ ഡിസി: റഷ്യയും യുക്രൈനും തമ്മില്‍ നടക്കുന്ന യുദ്ധം അവസാനിപ്പിക്കാന്‍ ഇരു രാഷ്ട്രങ്ങളും ഉടന്‍ ചര്‍ച്ച ആരംഭിക്കണമെന്ന് മുന്‍ യു.എന്‍ ‍. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പറഞ്ഞു.

അല്ലാത്തപക്ഷം മൂന്നാം ലോകമഹായുദ്ധം ആരംഭിക്കാന്‍ സാദ്ധ്യതയുണ്ട്. അങ്ങനെ സംഭവിച്ചാല്‍ ഭൂമുഖത്ത് പിന്നെ ഒന്നും അവശേഷിക്കില്ലെന്നും നെവാഡയില്‍ നടന്ന ഒരു പരിപാടിക്കിടെ ട്രംപ് കൂട്ടിച്ചേര്‍ത്തു.

റഷ്യ ആണവായുധം പ്രയോഗിക്കാന്‍ മടിക്കില്ലെന്ന് അടുത്തിടെ വാര്‍ത്ത വന്നിരുന്നു. മാത്രമല്ല പാശ്ചാത്യ രാജ്യങ്ങളില്‍ മിക്കതും യുക്രൈനു പിന്തുണയും സാമ്പത്തിക സഹായവും നല്‍കുന്നതിനാല്‍ റഷ്യയ്ക്ക് കടുത്ത അമര്‍ഷമുണ്ട്.

മാത്രമല്ല അമേരിക്ക യുക്രൈന് കൂടുതല്‍ ആയുധങ്ങള്‍ നല്‍കുന്നതിനെതിരെയും റഷ്യ അടുത്തിടെ പ്രതിഷേധിച്ചിരുന്നു. വേണ്ടി വന്നാല്‍ അമേരിക്കയുമായും യുദ്ധത്തിനു ഒരുക്കമാണെന്നു വരെ റഷ്യ മുന്നറിയിപ്പു നല്‍കുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലം കൂടി കണക്കിലെടുത്താണ് ട്രംപിന്റെ പ്രതികരണം.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.