ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യത്തെ പ്രസിഡന്റിന്റെ ഭാര്യ പെന്തക്കോസ്ത് പാസ്റ്റര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യത്തെ പ്രസിഡന്റിന്റെ ഭാര്യ പെന്തക്കോസ്ത് പാസ്റ്റര്‍.

Africa Breaking News

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യത്തെ പ്രസിഡന്റിന്റെ ഭാര്യ പെന്തക്കോസ്ത് പാസ്റ്റര്‍.

ലോകത്ത് ഏറ്റവും കൂടുതല്‍ ക്രൈസ്തവര്‍ കൊല്ലപ്പെടുന്ന രാജ്യം ഏതാണെന്ന് ചോദിച്ചാല്‍ ക്രൈസ്തവ സമൂഹം ഉടന്‍ ഉത്തരം പറയും, നൈജീരിയ.

ക്രിസ്ത്യാനികള്‍ക്ക് ജീവിക്കാന്‍ ഏറ്റവും അപകടകരമായ സ്ഥലങ്ങളില്‍ ഒന്നും, ക്രൈസ്തവരുടെ ശവപ്പറമ്പായി കുപ്രസിദ്ധി നേടിയതുമായ ഈ പടിഞ്ഞാറന്‍ ആഫ്രിക്കന്‍ രാഷ്ട്രത്തില്‍ പ്രസിഡന്റ് മുസ്ളീമായ ബോല ടിനുബുവാണ്.

ക്രൈസ്തവര്‍ക്കെതിരെ ഇസ്ളാമിക തീവ്രവാദി ഗ്രൂപ്പുകള്‍ കൂട്ടക്കൊലകളും അക്രമങ്ങളും, തീവെയ്പ്പും, ആരാധനാലയങ്ങള്‍ നശിപ്പിക്കലുമൊക്കെ നടത്തുമ്പോള്‍ ബോല ടിനുബു പലപ്പോഴും മൌനം പാലിക്കുന്നതായി ക്രൈസ്തവ സമൂഹം വിമര്‍ശിക്കാറുണ്ട്.

ഒടുവില്‍ അന്താരാഷ്ട്ര തലത്തില്‍ത്തന്നെ പ്രശ്നം ഗൌരവമായി എത്തി. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു ശക്തമായി ഇടപെടേണ്ടതായി വന്നു. രണ്ടു മാസങ്ങള്‍ക്കു മുമ്പ് ബോല ടിനുബുവിനൊരു മുന്നറിയിപ്പും നല്‍കിയിരുന്നു.

ക്രൈസ്തവരെ പീഢിപ്പിക്കുന്നതു രാജ്യത്തു തുടര്‍ന്നാല്‍ ശക്തമായി ഇടപെടേണ്ടി വരും എന്ന്. പക്ഷെ ഫലം കണ്ടില്ല. എന്നാല്‍ ട്രംപ് ഒരു അമേരിക്കന്‍ പട്ടാള ടീമിനെത്തന്നെ നൈജീരിയായിലേക്ക് അയച്ചതായും അടുത്ത കാലത്ത് സൈനിക നിരീക്ഷണം നടത്തിയതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

അപ്പോഴും പ്രസിഡന്റിന്റെ വീട്ടില്‍ ഒരു പെന്തക്കോസ്ത് വിശ്വാസിയായ ഭാര്യ ഉണ്ട്. അദ്ദേഹത്തിന്റെ ഭാര്യ ഒലുറെമി ടിനുബു (65). നൈജീരിയയിലെ പ്രഥമ വനിത.

ഒലുറെമി ലാഗോസിലെ റഡീംഡ് ക്രിസ്ത്യന്‍ ചര്‍ച്ച് ഓഫ് ഗോഡിന്റെ നിയുക്ത പാസ്റ്ററാണ്. 2018-ല്‍ ലാഗോസ് ഇബുദാന്‍ എക്സ്പ്രസ് വേയിലെ ആര്‍സിഡിജിയിലെ ഓള്‍ഡ് അരീനയില്‍ വച്ചാണ് ഓര്‍ഡിനേഷന്‍ നടന്നത്. ഒരു ക്രിസ്ത്യാനിയായിട്ടും ഒലുറെമി മുസ്ളീമായ ബോലയെ 1987-ല്‍ വിവാഹം കഴിച്ചു.

ദമ്പതികള്‍ക്ക് 3 മക്കളാണുള്ളത്. ബോല ഗവര്‍ണറായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അവര്‍ ലാഗോസ് സംസ്ഥാനത്തിന്റെ പ്രഥമ വനിതയായി. ഓള്‍ പ്രോഗ്രസീവ് കോണ്‍ഗ്രസിന്റെ നേതാവാണ്. 2011-2023 കാലഘട്ടത്തില്‍ നൈജീരിയന്‍ സെനറ്റില്‍ അംഗമായി സേവനം അനുഷ്ഠിച്ചു.

താന്‍ ക്രിസ്ത്യാനിയാണെങ്കിലും ഭര്‍ത്താവ് മുസ്ളീം ആണെന്നു വിചാരിച്ച് ദാമ്പത്യത്തില്‍ പ്രശ്നങ്ങളൊന്നുമില്ല. ഇതുവരെ ഭര്‍ത്താവിനെ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നും ഒലുറെമി പറയുന്നു. തന്റെ ആത്മീയ ജീവിതത്തില്‍ ഭര്‍ത്താവിന് എതിര്‍പ്പില്ല.

2020-ല്‍ ഒരു അവിശ്വാസി എന്നു മുദ്രകുത്തി തന്നെ വധിക്കാന്‍ ഒരു മുസ്ളീം മതമൌലികവാദി ആഹ്വാനം ചെയ്തെന്നും ഒലുറെമി പറയുന്നു. എന്നാല്‍ തങ്ങളുടെ മക്കള്‍ ഏതു മതത്തിലാണ് വിശ്വസിക്കുന്നതെന്ന് പുറത്തുവിട്ടിട്ടില്ല.

നൈജീരിയയിലെ ജനസംഖ്യയില്‍ 53 ശതമാനവും മുസ്ളീങ്ങളാണ്. 45 ശതമാനം ക്രിസ്ത്യാനികളും. വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ലോകത്തിലെ ക്രൈസ്തവ പീഢനങ്ങളില്‍ നൈജീരിയ 7-മത്തെ സ്ഥാനത്താണ്.

രണ്ടു പതിറ്റാണ്ടുകള്‍കൊണ്ട് നൈജീരിയായില്‍ 50,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.