റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍

Asia Breaking News Others

റോബോട്ടുകളെ സസ്യങ്ങളെപ്പോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് ശാസ്ത്രജ്ഞര്‍
മിനസോട്ട: സോഫ്റ്റ് റോബോട്ടുകളെ ഒരു ചെടിയെപോലെ വളരാന്‍ പ്രാപ്തമാക്കുന്ന പ്രക്രീയ വികസിപ്പിച്ച് മിനസോട്ട സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍ ‍.

പ്രൊസീഡിങ്സ് ഓഫ് ദി നാഷണല്‍ അക്കാദമി ഓഫ് സയന്‍സ് എന്ന ജേണലിലാണ് ഇതുമായി ബന്ധപ്പെട്ട പഠനം പ്രസിദ്ധീകരിച്ചത്.

സങ്കീര്‍ണ്ണമായ ഭൂപ്രദേശങ്ങള്‍ ‍, മനുഷ്യ ശരീരത്തിനുള്ളിലെ വിവിധയിടങ്ങള്‍ തുടങ്ങിയവയിലേക്ക് എത്തിച്ചേരാന്‍ കഴിയുന്ന സോഫ്റ്റ് റോബോട്ടുകളെ നിര്‍മ്മിക്കാന്‍ പുതിയ കണ്ടെത്തലിലൂടെ ഗവേഷകര്‍ക്ക് കഴിയും.

പരുഷമായ വസ്തുക്കള്‍ക്ക് പകരം മൃദുവും വളയാന്‍ സാധിക്കുന്നതുമായ വസ്തുക്കള്‍ ഉപയോഗിച്ചു റോബോട്ടുകളെ നിര്‍മ്മിക്കുന്ന രീതിയാണ് സോഫ്റ്റ് റോബോട്ടിക്സ്.

നിലവില്‍ പരീക്ഷണത്തിലുള്ള സോഫ്റ്റ് റോബോട്ടുകള്‍ക്ക് വളവുകളിലും തിരിവുകളിലും കടന്നു പോകാന്‍ സാധിച്ചിരുന്നില്ല. ഇതിനൊരു പരിഹാരമായാണ് ശാസ്ത്രജ്ഞന്മാരുടെ പുതിയ കണ്ടെത്തല്‍ ‍.

ഫോട്ട്പോളിമറൈസേഷന്‍ എന്ന സാങ്കേതിക വിദ്യ ഉപയോഗിച്ച് സസ്യങ്ങളെ അനുകരിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു. ഇത് പ്രകാശം ഉപയോഗിച്ച് ദ്രാവക മോണോമറുകളെ ഖരപദാര്‍ത്ഥമാക്കി മാറ്റുന്നു.

ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മൃദുവായ ഈ റോബോട്ടിന് വളഞ്ഞു പുളഞ്ഞ പാതകളിലേക്ക് എളുപ്പത്തില്‍ കടന്നു ചെല്ലാന്‍ കഴിയുമെന്നാണ് ഗവേഷര്‍ പ്രതീക്ഷിക്കുന്നത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.