മൊബൈല്‍ ടവറിന് ഇനി സര്‍ക്കാര്‍ അനുമതി വേണ്ട
ന്യൂഡെല്‍ഹി: സ്വകാര്യ ഭൂമിയിലോ കെട്ടിടങ്ങളിലോ മൊബൈല്‍ ടവര്‍ സ്ഥാപിക്കാനും കേബിള്‍ വലിക്കാനും ടെലികോം കമ്പനികള്‍ക്ക് ഇനി അധികൃതരുടെ അനുമതി ആവശ്യമില്ല.
കേന്ദ്ര സര്‍ക്കാര്‍ ചട്ടം ഭേദഗതി ചെയ്തു. വൈദ്യുതി പോസ്റ്റ്, നടപ്പാലം, മേല്‍പ്പാലം എന്നിവയില്‍ മൊബൈല്‍ , റേഡിയോ ആന്റിന സ്ഥാപിക്കാനോ കേബിളിടുന്നതിനോ അനുമതി ആവശ്യമില്ല.
അതേസമയം ടവര്‍ എവിടെ സ്ഥാപിച്ചു എന്ന വിവരം അധികൃതരെ അറിയിക്കണം. കെട്ടിടത്തിന്റെ സുരക്ഷിതത്വം എന്‍ഞ്ചിനിയര്‍ സാക്ഷ്യപ്പെടുത്തുകയും വേണം എന്നാണ് വ്യവസ്ഥ.

