ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ നിരവധി ഗുണങ്ങള്‍

ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ നിരവധി ഗുണങ്ങള്‍

Health

ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്നു കിടന്നാല്‍ നിരവധി ഗുണങ്ങള്‍

ശരീരത്തിന്റെ ആരോഗ്യത്തിന് ചിട്ടയായ ഉറക്കംപോലെതന്നെ പ്രധാനമാണ് ഏതു വശത്തേക്ക് കിടന്നു ഉറങ്ങുന്നു എന്നുള്ളതും. രാത്രിയില്‍ ഉറങ്ങുമ്പോള്‍ ഇടതുവശം ചേര്‍ന്ന് കിടന്നാല്‍ ഗുണങ്ങള്‍ പലതാണെന്ന് ആയുര്‍വേദം നിഷ്ക്കര്‍ഷിക്കുന്നു.

തലച്ചോറിന്റെ ആരോഗ്യത്തിനു ഉത്തമം: ഇടതുവശം ചേര്‍ന്ന് കിടന്ന് സുഖമായി ഉറങ്ങുന്നത് കോശങ്ങള്‍ പുറത്തുവിടുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ തലച്ചോറിനെ സഹായിക്കും. ഇത് അല്‍സ്ഹൈമേഴ്സ്, പാര്‍ക്കിന്‍സണ്‍ പോലുള്ള നാഡീവ്യൂഹ സംബന്ധമായ രോഗസാധ്യത കുറയ്ക്കും.

ദഹനം മെച്ചപ്പെടുത്തും: വയര്‍ ഇടതു ഭാഗത്തായതിനാല്‍ ഇടതു വശം ചേര്‍ന്നു കിടക്കുന്നത് വയറിന് നല്ല സപ്പോര്‍ട്ട് നല്‍കി ദഹന സംവിധാനത്തെ സഹായിക്കും.

നെഞ്ചെരിച്ചില്‍ കുറയ്ക്കും: വലതുവശം ചേര്‍ന്നു കിടക്കുന്നത് നെഞ്ചെരിച്ചിലിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു. ഇടതു വശം ചേര്‍ന്നു കിടക്കുന്നത് നെഞ്ചെരിച്ചില്‍ കുറയ്ക്കും.

പ്ളീഹയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തും: വയറിനു സമീപം ഇടതു വശത്താണ് പ്ളീഹ സ്ഥിതി ചെയ്യുന്നത്. ശരീരത്തിലെ മാലിന്യങ്ങള്‍ പ്ളീഹയിലെത്തി അവ അരിക്കാന്‍ ഇടതു വശം ചേര്‍ന്നുള്ള കിടപ്പ് സഹായിക്കും.

ഗര്‍ഭകാലത്തും സഹായകം: ഗര്‍ഭിണികള്‍ക്കും ഇടതു വശം ചേര്‍ന്നു കിടക്കുന്നതാണ് ഉചിതം. ഇതുമൂലം കരളില്‍നിന്നും ഗര്‍ഭപാത്രത്തിലേക്ക് വരുന്ന സമ്മര്‍ദ്ദം കുറയ്ക്കും. ഗര്‍ഭസ്ഥ ശിശുവിന് മെച്ചപ്പെട്ട രക്തയോട്ടത്തിനും ഇടതുവശം ചേര്‍ന്നുള്ള കിടപ്പ് നല്ലതാണ്.

ഭക്ഷണത്തിന്റെ നീക്കം സുഗമമാക്കും: വയറില്‍നിന്ന് ചെറുകുടലിലേക്കും പിന്നീട് വന്‍ കുടലിലേക്കും ഒക്കെയുള്ള ഭക്ഷണത്തിന്റെ നീക്കത്തെ സഹായിക്കാന്‍ ഇടതു വശം ചേര്‍ന്നുള്ള കിടപ്പ് നല്ലതാണ്.

ശരീരത്തിലെ വിഷാംശത്തെ നീക്കും: ഇടതുവശം ചെരിഞ്ഞ് ഉറങ്ങുന്നത് ശരീരത്തിന്റെ ലിംഫാറ്റിക് സംവിധാനത്തെ കാര്യക്ഷമമാക്കും.

കരളിന്മേല്‍ സമ്മര്‍ദ്ദം കുറയ്ക്കും: കരള്‍ വലതു വശത്തായതിനാല്‍ വലതു വശം ചെരിഞ്ഞ് ഉറങ്ങുന്നത് കരളിന്മേല്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും. ഇത് കരളിന്റെ സാധാരണ പ്രവര്‍ത്തനത്തെ ബാധിക്കും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.