ചെറുപയറിന്റെ ഗുണങ്ങള്‍

ചെറുപയറിന്റെ ഗുണങ്ങള്‍

Breaking News Health

ചെറുപയറിന്റെ ഗുണങ്ങള്‍
ചെറുപയര്‍ ഇഷ്ടപ്പെടാത്തവരാരുമില്ല. അതിനു കാരണം വണ്ണം കുറഞ്ഞവര്‍ക്കും വണ്ണം കൂടിയവര്‍ക്കും ഒരുപോലെ കഴിക്കാവുന്ന ഒരു പയര്‍ വര്‍ഗ്ഗമാണിത്.

പോഷക ഗുണങ്ങള്‍ കുറയാതെയും എന്നാല്‍ കൊഴുപ്പ് വര്‍ദ്ധിപ്പിക്കാതെയും ദഹനേന്ദ്രിയ വ്യവസ്ഥയ്ക്ക് അമിതമായ ഭാരം കൊടുക്കാതെയും പ്രവര്‍ത്തിക്കുന്ന ഒരു ഭക്ഷ്യ വസ്തുവാണ് ചെറുപയര്‍ ‍.

കണ്ണിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കാന്‍ ചെറുപയറിന്റെ ഉപയോഗം സഹായിക്കും. രക്തസ്രവത്തോടുകൂടിയ പനിയുള്ളവര്‍ക്ക് ചെറുപയര്‍ ആഹാരമായി ഉപയോഗിക്കാവുന്നതാണ്.

ഹൃദയാരോഗ്യം നിലനിര്‍ത്തുന്നതിനും ചെറുപയര്‍ മികച്ച ആഹാരമാണ്. അമിത വണ്ണം പ്രമേഹം എന്നിവയുള്ളവര്‍ക്ക് ഉത്തമ ഭക്ഷണമാണിത്.

തൈരിനൊപ്പം ചെറുപയര്‍ സൂപ്പ് കഴിച്ചാല്‍ കഫത്തിന്റെ വര്‍ദ്ധനവിനെ പ്രതിരോധിക്കാന്‍ ശേഷിയുണ്ട്. അതുപോലെ ശരീരത്തിലെ വ്രണങ്ങളെ ഉണക്കാന്‍ ചെറുപയറിനു കഴിവുണ്ട്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.