നന്നായി വേവിച്ചു കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം

നന്നായി വേവിച്ചു കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം

Health

നന്നായി വേവിച്ചു കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഇവയെല്ലാം
പച്ചക്കറികള്‍ ആരോഗ്യത്തിനു നല്ലതാണ്. അതുകൊണ്ടുതന്നെ ധാരാളമായി നാം ഉപയോഗിക്കാറുമുണ്ട്.

എന്നാല്‍ വേവിച്ചത്, പകുതി വേവിച്ചത്, പച്ചയായി അങ്ങനെ പല തരത്തിലാണ് നാം പച്ചക്കറികള്‍ ഉപയോഗിച്ചു വരുന്നത്. എന്നാല്‍ ചില പച്ചക്കറികള്‍ വേവിക്കാതെതന്നെ കഴിക്കുന്നതിലൂടെ ശരീരത്തിനു ഗുണത്തേക്കാളേറെ ദോഷമാണ് വരുത്തി വെയ്ക്കുന്നത്. പച്ചയായി കഴിച്ചാല്‍ ശരീരത്തിനു ദോഷം ചെയ്യുന്ന ചലി പച്ചക്കറികള്‍ ഇവയാണ്.
വഴുതന: വഴുതന നന്നായി വേവിച്ചശേഷം മാത്രം കഴിക്കുക.

കാരണം നല്ല രീതിയില്‍ വേവിച്ചാല്‍ മാത്രമേ ഇതിന്റെ എല്ലാ ഗുണങ്ങളും ശരീരത്തിനു ലഭിക്കയുള്ളു. സോളനൈന്‍ എന്ന രാസവസ്തു അടങ്ങിയിട്ടുള്ളതിനാല്‍ ചിലര്‍ക്ക് വഴുതനങ്ങ പച്ചയ്ക്കു കഴിക്കുന്നത് വളരെയേറെ ദോഷം ചെയ്യും.

സോളനൈന്‍ അടങ്ങിയ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ കഴിക്കുന്നത് തലവേദന, ഓക്കാനം, വയറിളക്കം എന്നിവ ഉണ്ടാക്കാന്‍ ഇടയാക്കുന്നു.

ഉരുളക്കിഴങ്ങ്: മുളച്ചു തുടങ്ങിയതോ, പച്ചനിറം പടര്‍ന്നതോ ആയ ഉരുളക്കിഴങ്ങുകള്‍ കഴിക്കരുത്. സോളനൈന്‍ ഉല്‍പ്പാദനം ഇവയില്‍ ആരംഭിച്ചു കഴിഞ്ഞു എന്നതിന് തെളിവാണിത്.

ചുരയ്ക്ക: ചുരയ്ക്ക നന്നായി പാകം ചെയ്തശേഷം മാത്രമേ കഴിക്കാവു. പാകം ചെയ്യാതെ കഴിച്ചാല്‍ പല തരത്തിലുള്ള ഉദര രോഗങ്ങള്‍ ഉണ്ടാകുന്നതിനു കാരണമാകും.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.