ചുവപ്പ് മാത്രമല്ല, പച്ച ആപ്പിളും നല്ലതാണ്
വിപണികളില്‍ കൂടുതലായി ചുവന്ന ആപ്പിളുകളാണ് വില്‍പ്പനയ്ക്കുള്ളത്.
അതിന്റെ കാരണം ആവശ്യക്കാരുടെ മനസ് കണ്ടാണ് കടച്ചവടക്കാരും പ്രവര്‍ത്തിക്കുന്നത്. പച്ച ആപ്പിള്‍ (ഗ്രീന്‍ ആപ്പിള്‍ ) വാങ്ങുവാന്‍ പലര്‍ക്കും മടിയാണ്.
ഗ്രീന്‍ ആപ്പിളില്‍ അടങ്ങിയിട്ടുള്ള ഉയര്‍ന്ന അളവിലുള്ള നാരുകള്‍ നമ്മുടെ ശരീരത്തിനു ഗുണങ്ങള്‍ ഏറെയാണ് നല്‍കുന്നത്.
ഇത് വിഷാംശം ഇല്ലാതാക്കുന്ന പ്രക്രീയയെ ഉത്തേജിപ്പിക്കുകയും ദഹന വ്യവസ്ഥയുടെ പ്രവര്‍ത്തനം സുഗമമാക്കുകയും ചെയ്യുന്നു.
ഇരുമ്പ്, സിങ്ക്, കോപ്പര്‍ , മാംഗനീസ്, പൊട്ടാസ്യം തുടങ്ങി അനേകം ധാതുക്കളാല്‍ സമ്പുഷ്ടമാണ് ഗ്രീന്‍ ആപ്പിള്‍ . ഗ്രീന്‍ ആപ്പിള്‍ നീര് ചര്‍മ്മത്തില്‍ പുരട്ടുന്നത് മോയിച്ചറൈസിംഗ് നല്കി ജലാംശം പകരുന്നു.

