'നീ ദൈവത്തിന്റെ മനുഷ്യനോ?' പുസ്തകം പ്രകാശനം ചെയ്തു

‘നീ ദൈവത്തിന്റെ മനുഷ്യനോ?’ പുസ്തകം പ്രകാശനം ചെയ്തു

Breaking News India Middle East

*പാസ്റ്റർ വർഗീസ് എബ്രഹാം (ഷാർജ) രചിച്ച ‘നീ ദൈവത്തിന്റെ മനുഷ്യനോ?’ പുസ്തകം പ്രകാശനം ചെയ്തു

ദുബായ് : ഷാർജ പെന്തക്കൊസ്തു അസംബ്ലി ശുശ്രൂഷകൻ പാസ്റ്റർ വർഗീസ് എബ്രഹാം (ജോയി ) രചിച്ച ‘നീ ദൈവത്തിന്റെ മനുഷ്യനോ?’ എന്ന പുസ്തകം ഐപിസി ജനറൽ വൈസ് പ്രസിഡന്റ്‌ പാസ്റ്റർ വിൽ‌സൺ ജോസഫ് പ്രകാശനം ചെയ്തു.

ഗ്ലോബൽ മലയാളി പെന്തക്കൊസ്തു മീഡിയ അസോസിയേഷൻ ജനറൽ സെക്രട്ടറി ഷിബു മുള്ളംകാട്ടിൽ ആദ്യ കോപ്പി ഏറ്റുവാങ്ങി.

ഒക്ടോബർ 15 നു ഷാർജ യൂണിയൻ ചർച്ചിൽ നടന്ന യോഗത്തിൽ ക്രൈസ്തവ എഴുത്തുകാരൻ തോമസ് പഞ്ഞിക്കാട്ടിൽ, സഭാ സെക്രട്ടറി ജോൺ ജേക്കബ്, പാസ്റ്റർ വർഗീസ് എബ്രഹാം എന്നിവർ പ്രസംഗിച്ചു. സ്വർഗ്ഗീയ ധ്വനി പബ്ലിക്കേഷൻസാണ് പ്രസാധകർ.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.