അമേരിക്കയില്‍ ചര്‍ച്ചില്‍ വെടിവെയ്പ്, സ്ത്രീ മരിച്ചു, 7 പേര്‍ക്ക് പരിക്ക്

അമേരിക്കയില്‍ ചര്‍ച്ചില്‍ വെടിവെയ്പ്, സ്ത്രീ മരിച്ചു, 7 പേര്‍ക്ക് പരിക്ക് നാഷ് വില്ലി: അമേരിക്കയില്‍ ഞായറാഴ്ച സഭാ ആരാധന കഴിഞ്ഞ സമയത്ത് യുവാവ് നടത്തിയ വെടിവെയ്പില്‍ ഒരു സ്ത്രീ മരിക്കുകയും 7 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.   നാഷ് വില്ലിയിലെ അന്ത്യോയ്ക്കിലെ ബര്‍നറ്റി ചാപ്പല്‍ ചര്‍ച്ച് ഓഫ് ക്രൈസ്റ്റ് സഭയുടെ ആരാധനാലയത്തിനു മുന്നിലായിരുന്നു വെടിവെയ്പ്. സെപ്റ്റംബര്‍ 24-ന് രാവിലെ 11 മണിക്കായിരുന്നു സംഭവം. ആരാധന കഴിഞ്ഞ് ജനം പുറത്തേക്കിറങ്ങുമ്പോള്‍ മുഖംമൂടി ധരിച്ചെത്തിയ ഇമ്മാനുവേല്‍ കിഡിഗ സാംസണ്‍ (25) […]

Continue Reading

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം

ആയുസ്സു നീട്ടിക്കിട്ടാനുള്ള പരീക്ഷണത്തില്‍ ശാസ്ത്രലോകം ലോസ് ഏഞ്ചലസ്: എല്ലാ മനുഷ്യരുടെയും വലിയ ആഗ്രഹമാണ് ഈ ഭൂമിയിലെ ഇഷ്ടജീവിതം നയിക്കാന്‍ ആയുസ്സ് നീട്ടിക്കിട്ടണമെന്ന്. മനുഷ്യന്റെ ഈ മോഹത്തിന് എന്തെങ്കിലും ഫലം കാണുമോ എന്നുള്ള പരീക്ഷണത്തിലാണ് ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ ‍.   പഴങ്ങളില്‍ കാണപ്പെടുന്ന ഈച്ചകളുടെ ജീവിതദൈര്‍ഘ്യം നീട്ടി ഈ മേഖലയില്‍ പുതിയ പരീക്ഷണം നടത്തിയിരിക്കുകയാണ് ഗവേഷകര്‍ ‍. ആയുസിന്റെ പകുതിയോളം (ഏകദേശം 2 മാസമാണ് ഇവയുടെ ആയുസ്സ്) എത്തിയ ഈച്ചകളിലാണ് പരീക്ഷണം വിജയകരമായി നടത്തിയിരിക്കുന്നത്.     […]

Continue Reading

അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി

അമേരിക്കയിലെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 പാസ്റ്റര്‍മാര്‍ മാര്‍ച്ച് നടത്തി വാഷിംഗ്ടണ്‍ ‍: അമേരിക്കയില്‍ വെള്ളക്കാരുടെ വര്‍ണ്ണവെറിയ്ക്കെതിരെ 3,000 ത്തോളം പാസ്റ്റര്‍മാരും ക്രൈസ്തവ നേതാക്കളും പങ്കെടുത്ത വന്‍ പ്രതിഷേധ റാലി നടന്നു. ആഗസ്റ്റ് 28-ന് തിങ്കളാഴ്ച അമേരിക്കയിലെ വര്‍ണ്ണ വിവേചനത്തിനെതിരെ ശബ്ദമുയര്‍ത്തി പോരാട്ടം നടത്തി രക്തസാക്ഷിത്വം വരിച്ച മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ് ജൂനിയറിന്റെ 54-ാമത് ചരമ വാര്‍ഷിക ദിനത്തില്‍ വാഷിംഗ്ടണ്‍ പട്ടണത്തെ പിടിച്ചു കുലുക്കിക്കൊണ്ടാണ് മാര്‍ച്ച് നടന്നത്.   സമീപ കാലത്തായി വെള്ളക്കാര്‍ കറുത്ത വര്‍ഗ്ഗക്കാരായ അമേരിക്കന്‍ പൌരന്മാരോടും വിദേശ […]

Continue Reading

യു.എസില്‍ ബൈബിള്‍ മനസ്സുള്ള ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്ന നഗരം ചാറ്റനൂഗ

യു.എസില്‍ ബൈബിള്‍ മനസ്സുള്ള ഏറ്റവും കൂടുതല്‍ ജനങ്ങള്‍ ജീവിക്കുന്ന നഗരം ചാറ്റനൂഗ ബൈബിള്‍ മനസ്സോടെ ജീവിക്കുന്ന അമേരിക്കക്കാരില്‍ ഒന്നാം സ്ഥാനക്കാര്‍ ചാറ്റനൂഗക്കാര്‍ ‍.   രണ്ടാം സ്ഥാനം അലബാമ (49%). മൂന്നാം സ്ഥാനത്ത് റോണോക്കും, ലാഞ്ച്ബര്‍ഗുമാണ്. (48%). 2013 മുതലാണ് ഇത്തരത്തില്‍ അഭിപ്രായ സര്‍വ്വേ നടത്തുന്നത്. തുടര്‍ച്ചയായി രണ്ടാം പ്രവശ്യമാണ് ചാറ്റനൂഗ ഒന്നാം സ്ഥാനത്തു വരുന്നത്.   ചാറ്റനൂഗയില്‍ നിരവധി ക്രൈസ്തവ ആരാധനാലയങ്ങളുണ്ട്. അമേരിക്കന്‍ ബൈബിള്‍ സൊസൈറ്റിയാണ് ഈ സര്‍വ്വേ നടത്തിയത്. ജനങ്ങള്‍ ദൈവവചനത്തോട് എത്രമാത്രം പ്രവചിക്കുന്നു […]

Continue Reading

ഇറാക്കി ക്രൈസ്തവരെ നാടു കടത്തരുത്: ട്രംപിനോട് സുവിശേഷ ഉപദേശക സമിതി

ഇറാക്കി ക്രൈസ്തവരെ നാടു കടത്തരുത്: ട്രംപിനോട് സുവിശേഷ ഉപദേശക സമിതി വാഷിംഗ്ടണ്‍ ‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭരണകൂടത്തെ ആത്മീകമായി സഹായിക്കാന്‍ രൂപംകൊണ്ട ഈവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡ് ഇറാക്കി ക്രൈസ്തവരോടുള്ള ട്രംപിന്റെ നിലപാടിനെതിരെ ഉപദേശം നല്‍കി.   ഇറാക്കി ക്രൈസ്തവരെ നാടുകടത്തരുതെന്നും അവര്‍ ക്രിസ്തുവിനുവേണ്ടി പീഢനങ്ങള്‍ സഹിക്കുമ്പോള്‍ നമ്മള്‍ അവരെ സഹായിക്കുകയാണു വേണ്ടതെന്നും ഉപദേശം നല്‍കി.   അമേരിക്കയില്‍ അഭയം തേടിയ 100 ഇറാക്കി ക്രൈസ്തവര്‍ തിരികെ പോകണമെന്നുള്ള ട്രംപിന്റെ നിലപാടിനെതിരെയാണ് ഇവാഞ്ചലിക്കല്‍ അഡ്വൈസറി ബോര്‍ഡിന്റെ […]

Continue Reading

അമേരിക്കക്കാരില്‍ ആഹാരത്തിനു മുമ്പ് അല്‍പ സമയം പ്രാര്‍ത്ഥിക്കുന്നവര്‍ പകുതിപേര്‍

അമേരിക്കക്കാരില്‍ ആഹാരത്തിനു മുമ്പ് അല്‍പ സമയം പ്രാര്‍ത്ഥിക്കുന്നവര്‍ പകുതിപേര്‍ വാഷിംങ്ടണ്‍ ‍: അമേരിക്കക്കാരില്‍ ആഹാരത്തിനു മുമ്പില്‍ ഇരുന്നു പ്രാര്‍ത്ഥിക്കുന്നവര്‍ പകുതിപേര്‍ മാത്രം. വാഷിഗ്ടണ്‍ പോസ്റ്റ് പത്രവും കെയ്സര്‍ ഫാമിലി ഫൌണ്ടേഷനും ചേര്‍ന്ന് നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തല്‍ ‍.   ഏപ്രില്‍ മാസം 13 മുതല്‍ മെയ് 1 വരെയുള്ള ദിവസങ്ങളില്‍ രാജ്യത്തെ 1686 പേരില്‍ നടത്തിയ സര്‍വ്വേയിലാണ് അമേരിക്കക്കാരുടെ ആഹാരത്തിനു മുമ്പുള്ള ലഘു പ്രാര്‍ത്ഥനയുടെ നേര്‍ക്കാഴ്ച കണ്ടെത്തിയത്. പ്രായപൂര്‍ത്തിയായവരില്‍ 48% പേരും തങ്ങളുടെ മുമ്പില്‍ ഇരിക്കുന്ന […]

Continue Reading

യു.എസിലെ അഭയാര്‍ത്ഥി പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുത്: ഇറാക്കി അഭയാര്‍ത്ഥി പാസ്റ്റര്‍

യു.എസിലെ അഭയാര്‍ത്ഥി പ്രശ്നം രാഷ്ട്രീയവല്‍ക്കരിക്കരുത്: ഇറാക്കി അഭയാര്‍ത്ഥി പാസ്റ്റര്‍ ടെക്സാസ്: ഇറാക്കില്‍നിന്നും അഭയാര്‍ത്ഥികളായി യു.എസിലെത്തിയ പൌരന്മാരെ രാഷ്ട്രീയവല്‍ക്കരിച്ച് വേര്‍തിരിക്കരുതെന്നും അവരോട് സുവിശേഷം പങ്കുവെയ്ക്കണമെന്നും ഇറാക്കില്‍നിന്നും അഭയാര്‍ത്ഥിയായി വന്ന് അമേരിക്കയില്‍ സുവിശേഷ പ്രവര്‍ത്തനം ചെയ്യുന്ന പാസ്റ്റര്‍ ആവശ്യപ്പെട്ടു.   ഡാളസിലെ അറബിക് ചര്‍ച്ച് പാസ്റ്ററും വേള്‍ഡ് റെഫ്യൂജി കെയര്‍ എന്ന മിഷന്‍ സംഘടനയുടെ സ്ഥാപക അദ്ധ്യക്ഷനുമായ പാസ്റ്റര്‍ ജലീല്‍ ദാവൂദാണ് അഭയാര്‍ത്ഥികളായി വന്നവരോട് സര്‍ക്കാര്‍ നല്ല രീതിയില്‍ ഇടപെടണമെന്ന് നിര്‍ദ്ദേശിച്ചത്.   യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാക്കില്‍നിന്നും […]

Continue Reading

ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27-ന്

ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27-ന് ന്യൂജേഴ്സി: പതിനഞ്ചാമത് ഐപിസി ഫാമിലി കോണ്‍ഫ്രന്‍സ് ജൂലൈ 27-30 വരെ ന്യൂജേഴ്സി ചെറിഹില്‍ ക്രൌണ്‍പ്ളാസാ ഹോട്ടല്‍ ഓഡിറ്റോറിയത്തില്‍ നടക്കും. നാഷണല്‍ കണ്‍വീനര്‍ പാസ്റ്റര്‍ ജോസഫ് വില്യംസ് ഉദ്ഘാടനം ചെയ്യും.   ‘സമയം തക്കത്തില്‍ ഉപയോഗിപ്പിന്‍ ‍’ (എഫെ.5:16) എന്നതാണ് ചിന്താവിഷയം. പാസ്റ്റര്‍മാരായ കെ.ജെ. തോമസ്, ഷിബു തോമസ്, ജേക്കബ് മാത്യു, സാം ജോര്‍ജ്ജ്, ഡോ. വില്‍സണ്‍ ഏബ്രഹാം എന്നിവരാണ് മലയാള വിഭാഗത്തിലെ പ്രധാന പ്രസംഗകര്‍ ‍.   യുവജന സമ്മേളനത്തില്‍ […]

Continue Reading

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു

ബൈബിള്‍ മൂല്യം നിലനിര്‍ത്താന്‍ യു.എസ്. കോണ്‍ഗ്രസ്സിന് 20,000 ക്രൈസ്തവര്‍ കത്തയച്ചു വാഷിംങ്ടണ്‍ ‍: അമേരിക്കയില്‍ വിശുദ്ധ വേദപുസ്തകത്തിലെ മൂല്യങ്ങള്‍ നിലനിര്‍ത്തി മുന്നോട്ടുപോകാന്‍ നടപടി എടുക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള കത്ത് 20,000 ക്രൈസ്തവര്‍ യു.എസ്. കോണ്‍ഗ്രസ്സ് അംഗങ്ങള്‍ക്ക് അയച്ചുകൊടുത്തു.   പ്രധാനമായി 4 കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി, അതിനെ കേന്ദ്രീകരിച്ച് രാജ്യം മുന്നോട്ടു പോകുവാനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കണമെന്നാണ് കത്തിലെ ഉള്ളടക്കം.   1. യു.എസില്‍ മതസ്വാതന്ത്യ്രം നിലനിര്‍ത്തുക. 2. മനുഷ്യരില്‍ ജീവിത വിശുദ്ധി പരിപാലിക്കാനുള്ള നടപടികള്‍ ഉണ്ടാക്കുക. 3. കുടുംബത്തിലും വിവാഹ […]

Continue Reading

റഷ്യയില്‍ ബൈബിള്‍ ക്ലാസ് നടത്തിയ യു.എസ്. പാസ്റ്റര്‍ക്ക് 40,000 റൂബിള്‍ പിഴ; അപ്പീല്‍ നല്‍കും

റഷ്യയില്‍ ബൈബിള്‍ ക്ലാസ് നടത്തിയ യു.എസ്. പാസ്റ്റര്‍ക്ക് 40,000 റൂബിള്‍ പിഴ; അപ്പീല്‍ നല്‍കും മോസ്കോ: റഷ്യയില്‍ ബൈബിള്‍ ക്ലാസ് നടത്തിയെന്ന കുറ്റം ചുമത്തി പോലീസ് ചാര്‍ജ്ജു ചെയ്ത കേസില്‍ യു.എസ്. പാസ്റ്റര്‍ക്ക് 40,000 റൂബിള്‍സ് (600 ഡോളര്‍ ‍) പിഴ ചുമത്തിയതിനെതിരെ യൂറോപ്യന്‍ കോടതിയില്‍ അപ്പീല്‍ നല്‍കുമെന്ന് കേസില്‍ ശിക്ഷിക്കപ്പെട്ട പാസ്റ്റര്‍ അറിയിച്ചു.   യു.എസ്. മിഷണറിയും, ബാപ്റ്റിസ്റ്റ് പാസ്റ്ററുമായ ഡൊണാള്‍ഡ് ഒസ്സേവാര്‍ഡിയാണ് യൂറോപ്യന്‍ കോടതിയിലെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുന്നത്. ഡൊണാള്‍ഡ് റഷ്യയിലെ ഒറിയോള്‍ നഗരത്തിലെ […]

Continue Reading