ഹെയ്ത്തിയെ പിടിച്ചുലച്ച് ചുഴലിക്കാറ്റ്: സഭാ ആരാധനകള്‍ നടന്നത് മേല്‍ക്കൂരയില്ലാത്ത കെട്ടിടങ്ങളില്‍

Breaking News USA

ഹെയ്ത്തിയെ പിടിച്ചുലച്ച് ചുഴലിക്കാറ്റ്: സഭാ ആരാധനകള്‍ നടന്നത് മേല്‍ക്കൂരയില്ലാത്ത കെട്ടിടങ്ങളില്‍ വീണ്ടു ഒരു ദുരന്തംകൂടി ഹെയ്ത്തിയെ പിടിച്ചുലയ്ക്കുകയുണ്ടായി.

 

നൂറുകണക്കിനാളുകള്‍ ഇതുവരെ കൊല്ലപ്പെട്ടു. നിരവധി വീടുകള്‍ ‍, കെട്ടിടങ്ങള്‍ എന്നിവ തകര്‍ന്നു തരിപ്പണമായി. ഏതാനും വര്‍ഷം മുമ്പ് ഹെയ്ത്തിയില്‍ ഭൂകമ്പം നാശം വിതച്ചിരുന്നു. അന്ന് ആയിരങ്ങള്‍ മരണമടഞ്ഞു. രണ്ടു വര്‍ഷം മുമ്പ് കോളറ ബാധ ഹെയ്ത്തിയെ ദുരിതത്തിലാക്കി.

 

അപ്പോഴും നൂറുകണക്കിനാളുകള്‍ മരണത്തിനു കീഴ്പ്പെട്ടു. ഇപ്പോഴിതാ മാത്യു കൊടുങ്കാറ്റ് എന്നു പേരിട്ടിരിക്കുന്ന പ്രതിഭാസം എല്ലാം തകര്‍ത്തു തരിപ്പണമാക്കിയിരിക്കുന്നു. ഇതില്‍ 877-ഓളം പേര്‍ മരണമടഞ്ഞു. കനത്ത മഴയും വെള്ളപ്പൊക്കവും ജനത്തെ ദുരിതത്തിലാക്കി.

 

എത്ര ക്രസ്തവര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല. പക്ഷെ അവര്‍ ഈ പ്രതികൂലങ്ങളുടെ നടുവിലും കര്‍ത്താവിനെ മറന്നില്ല. കഴിഞ്ഞ ഞായറാഴ്ച നിരവധി സഭകള്‍ ആരാധന നടത്തിയത് തകര്‍ന്നടിഞ്ഞ കെട്ടിട അവശിഷ്ടങ്ങള്‍ക്കിടയില്‍ അവ മാറ്റിയാണ്.

 

ചിലയിടങ്ങളില്‍ മേല്‍ക്കൂര പാടേ തകര്‍ന്നു പോയിരുന്നു. അവിടെത്തന്നെ അവരുടെ സ്തുതിയും ആരാധനയും ഉയര്‍ന്നു. പാസ്റ്റര്‍ ബാര്‍ബറ എല്‍ റഹ്മിങ്ങിന്റെ ചര്‍ച്ചിന്റെ മേല്‍ക്കൂര പാടേ തകര്‍ന്നു പോയി. ചുറ്റു മതിലുകള്‍ക്കും നാശം സംഭവിച്ചു.

 

എന്നിട്ടും ദൈവത്തില്‍ ആശ്രയിച്ചു സഭായോഗം മുടക്കിയില്ല. ഇത്തരത്തില്‍ നിരവധി സാക്ഷ്യങ്ങളാണ് ഹെയ്ത്തിയില്‍നിന്നും ദൈവമക്കള്‍ക്കു പറയുവാനുള്ളത്. തെക്കന്‍ ഹെയ്ത്തിയിലാണ് കൂടുതല്‍ നാസനഷ്ടമുണ്ടായത്.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.