ചൈനയില്‍ രഹസ്യ സഭകളില്‍ റെയ്ഡ് 6 വിശ്വാസികളെ അറസ്റ്റു ചെയ്തു
ഗുവാങ്ഡങ്: ചൈനയില്‍ തെക്കന്‍ ഗുവാങ്ഡങ് പ്രവിശ്യയില്‍ ഗുവാങ്ഷോയില്‍ രഹസ്യമായി പ്രവര്‍ത്തിക്കുന്ന ക്രൈസ്തവ സഭകളില്‍ നടത്തിയ റെയ്ഡില്‍ 6 വിശ്വാസികളെ അറസ്റ്റു ചെയ്തു. ഇവരില്‍ ചിലരെ ക്രിമില്‍ കുറ്റം ചുമത്തി തടവിലാക്കുകയും ചെയ്തു. സെപ്റ്റംബര്‍ 21ന് ഞായറാഴ്ച ഫങ്ഷോചര്‍ച്ച്, ഫോഷന്‍ ഹൌസ് ചര്‍ച്ച്, ഒലിവ് ട്രീ ചര്‍ച്ച്, ലിയാഗ്രന്‍ ചര്‍ച്ച്, പേരിട്ടിട്ടില്ലാത്ത മറ്റു രണ്ടു ചര്‍ച്ചുകള്‍ എന്നിവിടങ്ങളിലാണ് രഹസ്യ പോലീസ് റെയ്ഡ് നടത്തിയത്. പല സഭകളിലും 50-ലേറെ വിശ്വാസികള്‍ ആരാധനയ്ക്കുണ്ടായിരുന്നു. നിയമവിരുദ്ധമായി സഭായോഗം കൂടി എന്ന് ആരോപിച്ചാണ് നടത്തിപ്പുകാരായ 6 പേരെ അറസ്റ്റു ചെയ്തത്.

