ഇറാക്കില്‍ മുന്‍ ചര്‍ച്ചു കെട്ടിടങ്ങള്‍ ഐഎസ് ജയിലുകളാക്കുന്നു

Breaking News Middle East

ഇറാക്കില്‍ മുന്‍ ചര്‍ച്ചു കെട്ടിടങ്ങള്‍ ഐഎസ് ജയിലുകളാക്കുന്നു
മൊസൂള്‍ ‍: ഇറാക്കിലെ ഇസ്ളാമിക് സ്റ്റേറ്റ് തീവ്രവാദികള്‍ ക്രൈസ്തവരുടെ മുന്‍ ആരാധനാലയങ്ങള്‍ ജയിലുകളാക്കുന്നു. ക്രൈസ്തവ സ്വാധീന മേഖലയായിരുന്ന പ്രമുഖ നഗരമായ മൊസൂളിലെ ക്രൈസ്തവ ആരാധനാലയങ്ങളാണ് തീവ്രവാദികള്‍ ജയിലുകളാക്കുന്നത്.

ഇവിടം ഐഎസ് നിയന്ത്രിത മേഖലയാണ്. പുരാതന ക്രൈസ്തവ ആരാധനാലയങ്ങളായ കല്‍ദയ ചര്‍ച്ചുകളാണ് ജയിലുകളാക്കി മാറ്റിയത്.

കഴിഞ്ഞ ജൂണിലാണ് ഐഎസ് ഇവിടെ ആധിപത്യം സ്ഥാപിച്ചത്. ക്രൈസ്തവരെ ആക്രമിക്കുകയും ഇസ്ളാം മതം സ്വീകരിച്ചില്ലായെങ്കില്‍ വധിക്കുമെന്നും നികുതിപ്പണം നല്‍കണെന്നും ഭീഷണിമുഴക്കിയതിനെത്തുടര്‍ന്ന് മൊസൂളില്‍നിന്ന് മുഴുവന്‍ ക്രൈസ്തവരും രാജ്യം വിടുകയുണ്ടായി.

പല ക്രൈസ്തവ ആരാധനാലയങ്ങളും തകര്‍ക്കപ്പെടുകയുണ്ടായി. 2003 വരെ 60,000 ക്രൈസ്തവരുണ്ടായിരുന്ന സ്ഥലമാണ് മൊസൂള്‍ ‍.

Leave a Reply

Your email address will not be published.