ദുര്‍മന്ത്രവാദം തടയാന്‍ നിയമം പരിഗണനയിലെന്ന് ആഭ്യന്തര മന്ത്രി
തിരുവന്തപുരം: ദുര്‍മന്ത്രവാദവും അനാചാരങ്ങളും അന്ധവിശ്വാസങ്ങളും നിയന്ത്രിക്കുവാനായി നിയമിര്‍മ്മാണം പരിഗണനയിലാണെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സഭയില്‍ അറിയിച്ചു.
എഡിജിപി (ഇന്റലിജന്റ്സ്) ഇതു സംബന്ധിച്ച് കരട് റിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുണ്ട്. മഹാരാഷ്ട്രയിലെ സമാനമായ നിയമവും പരിശോധിച്ചിട്ടായിരിക്കും നടപടികളെന്ന് മന്ത്രി നിയമസഭയെ അറിയിച്ചു.

