ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളര്‍ന്നു തുടങ്ങി, ഇന്ത്യന്‍ മഹാസമുദ്രം ആ വിള്ളലിലേക്കു ഇരച്ചു കയറാന്‍ വഴിയൊരുങ്ങി
നെയ്റോബി: ശാസ്ത്രം പ്രവചിച്ചതുപോലെ സംഭവിക്കുന്നു. പക്ഷേ ശാത്രത്തിനു പിടിച്ചു നിര്‍ത്തുവാന്‍ സാധിക്കാത്തവണ്ണം കാര്യങ്ങള്‍ നടക്കുകയാണ്.
ആഫ്രിക്കന്‍ ഭൂഖണ്ഡം രണ്ടായി പിളരുന്നു. അതിവേഗം അതു നടന്നുകൊണ്ടിരിക്കുന്നു. ശാസ്ത്രം കരുതിയതിനേക്കാള്‍ വേഗത്തിലാണ് പ്രക്രീയ സംഭവിച്ചുകൊണ്ടിരിക്കുന്നു എന്നതിനാല്‍ ഏവരും ഞെട്ടലോടെയാണ് വീക്ഷിക്കുന്നത്. കെനിയ, സൊമാലിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ആഫ്രിക്കയുടെ കൊമ്പ് എന്നറിയപ്പെടുന്ന കിഴക്കന്‍ ഭാഗമാണ് ഇപ്പോള്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തില്‍നിന്നും അതിവേഗം വേര്‍പെട്ടുകൊണ്ടിരിക്കുന്നത്.
കെനിയായിലെ തിരക്കേറിയ ഹൈവേയായ മായ്മാഹിയു – നരോക് പാതയെ കീറിമുറിച്ചുകൊണ്ട് 700 മീറ്റര്‍ നീളത്തില്‍ 50 അടി താഴ്ചയില്‍ 20 മീറ്റര്‍ വീതിയില്‍ വലിയ വിള്ളല്‍ സംഭവിച്ചു കഴിഞ്ഞു. കെനിയന്‍ നാഷണല്‍ ഹൈവേയ്സ് അതോറിറ്റി തന്നെയാണ് ഈ വിവരം പുറത്തു വിട്ടിരിക്കുന്നത്.
ഗതാഗതം പുനഃസ്ഥാപിക്കാനായി മണ്ണും പാറയും ഇട്ട് വിള്ളല്‍ നികത്താനായി ശ്രമം നടത്തുന്നുണ്ട്. വിജയിച്ചാല്‍ത്തന്നെ ഇത് താല്‍ക്കാലികം മാത്രമായിരിക്കും. ഭൂമിയ്ക്കടയിലെ അഗ്നിപര്‍വ്വതങ്ങളുടെ പ്രവര്‍ത്തന ഫലമായാണ് ഈ വിള്ളല്‍ സംഭവിക്കുന്നത്. ആഫ്രിക്ക, കിഴക്കന്‍ ആഫ്രിക്ക എന്നിങ്ങനെ രണ്ടായി മാറുന്നതോടെ ഇവയ്ക്കിടയില്‍ വിള്ളല്‍ രൂപപ്പെടും. ഇതോടെ കിഴക്കന്‍ ആഫ്രിക്ക ഉള്‍പ്പെടുന്ന സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍നിന്നും അകന്നു മാറുകയും ചെയ്യും.
പ്രതിവര്‍ഷം 2.5 സെന്റീമീറ്റര്‍ വേഗത്തിലാണ് സൊമാലി ഫലകം നൂബിയന്‍ ഫലകത്തില്‍നിന്നും തെന്നിമാറുന്നത്. ഈ വേര്‍പെടല്‍ പൂര്‍ത്തിയാകുമ്പോള്‍ സൊമാലിയ, എത്യോപ്യ, കെനിയ, ടാന്‍സാനിയ എന്നീ രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന ഭാഗം ഒരു പുതിയ ഭൂഖണ്ഡമായി രൂപപ്പെടും. വര്‍ഷങ്ങള്‍ക്കുശേഷം ആഫ്രിക്കയ്ക്കും കൊമ്പിനുമിടയില്‍ ഇന്ത്യന്‍ മഹാസമുദ്രം ഇറച്ചു കയറുകയാണ് എന്ന് ഭൌമ ശാസ്ത്രജ്ഞന്മാര്‍ അഭിപ്രായപ്പെടുന്നു.
ഇത് മൂലം ഈ ലോകത്ത് ജീവിച്ചിരിക്കുന്ന ആരും പേടിക്കേണ്ട കേട്ടോ! കാരണം ഈ പ്രതിഭാസം പൂര്‍ത്തിയാക്കാന്‍ 5 കോടി വര്‍ഷങ്ങള്‍ എടുക്കും. ഇത്തരം ശക്തിയേറിയ പ്രതിഭാസങ്ങളുടെ പ്രഭവ കേന്ദ്രം ഭൂമിക്കടിയിലായതിനാല്‍ ഈ പ്രതിഭാസത്തെ പ്രതിരോധിക്കുവാന്‍ മനുഷ്യവര്‍ഗ്ഗത്തിന് ഇന്നത്തെ സാങ്കേതിക വിദ്യകൊണ്ട് സാദ്ധ്യമാകുകയില്ല. ഇപ്പോള്‍ ഈ വിള്ളലുകളുണ്ടായ പ്രദേശത്തുനിന്നും ജനങ്ങള്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി താമസിക്കാന്‍ തുടങ്ങി.
പ്രധാനമായും ഒമ്പതു പാളികളാണ് ഭൂമിയ്ക്കുള്ളത് എന്നു ഭൌമ ശാസ്ത്രജ്ഞന്മാര്‍ പറയുന്നു. വടക്കേ അമേരിക്ക, പെസഫിക്, യൂറേഷ്യന്‍ , ആഫ്രിക്കന്‍ , ഇന്‍ഡോ ആസ്ട്രിയന്‍, ആസ്ട്രേലിയന്‍ , ഇന്ത്യന്‍ , ദക്ഷിണ അമേരിക്കന്‍ , ആന്റാര്‍ട്ടിക് എന്നിങ്ങനെയാണ് ഈ പാളികള്‍ . ഇതില്‍ ആഫ്രിക്കന്‍ പാളിയാണു രണ്ടായി പിളര്‍ന്നുകൊണ്ടിരിക്കുന്നത്. ഈ പ്രതിഭാസം പൂര്‍ത്തിയാക്കുന്ന കാലംവരെ ഈ ലോകം നിലനില്‍ക്കുമോ? ആര്‍ ഇതിനു മറുപടി പറയും.

