മഞ്ഞളിന്റെ ഗുണവിശേഷങ്ങള്‍ വലുത്

Cookery Health

മഞ്ഞളിന്റെ ഗുണവിശേഷങ്ങള്‍ വലുത്
മഞ്ഞള്‍ എന്ന ഔഷധം നമ്മുടെ ഭക്ഷണ പദാര്‍ത്ഥത്തിലെ പ്രധാന ഘടകം തന്നെയാണ്.

 

ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞുകൂടാതിരിക്കുന്നതിനും ശരീരഭാരം നിയന്ത്രിച്ചു നിര്‍ത്താനും മഞ്ഞള്‍ ഉപകരിക്കുന്നു. ശരീരത്തിലെ നീരും വേദനയും കുറയ്ക്കാന്‍ മഞ്ഞള്‍ പ്രയോജനകരമാണ്. കുടലിലുണ്ടാകുന്ന പുഴുക്കള്‍ കൃമി എന്നിവയെ നശിപ്പിക്കുവാന്‍ മഞ്ഞളിനു കഴിവുണ്ട്.

 

ഇതിനായി തിളപ്പിച്ചാറിച്ച വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി കലക്കി കുടിച്ചാല്‍ മതിയാകും. മഞ്ഞള്‍ എല്ലുകള്‍ക്കു കരുത്തു പകരുന്നു.

 

ഹൃദയാരോഗ്യത്തിനും മഞ്ഞള്‍ ഉത്തമം. പിത്താശയ സംബന്ധമായ അസുഖങ്ങളുടെ ചികിത്സയ്ക്കും മഞ്ഞള്‍ ഉപയോഗിച്ചു വരുന്നു.

 

വിപണിയില്‍ പായ്ക്കറ്റുകളില്‍ ലഭിക്കുന്ന മഞ്ഞള്‍ പൊടിയുടെ ഗുണനിലവാരം പരിശോധിച്ചു മാത്രമേ ഉപയോഗിക്കാവു.