സിറിയക്കാരായ 16 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു

Breaking News Middle East

സിറിയക്കാരായ 16 ക്രൈസ്തവരെ ഐ.എസ്. വിട്ടയച്ചു
ഖാബൂര്‍ ‍: കിഴക്കന്‍ സിറിയയിലെ ഖാബൂര്‍ നദീതട ഗ്രാമങ്ങളില്‍നിന്നും നേരത്തേ ഇസ്ലാമിക തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയി കസ്റ്റഡിയില്‍ വച്ച 16 ക്രൈസ്തവരെ തീവ്രവാദികള്‍ വിട്ടയച്ചു. 8 കുട്ടികളും 5 പുരുഷന്മാരും 3 സ്ത്രീകളും ഉള്‍പ്പെട്ട സംഘത്തെയാണ് ജനുവരി 14-ന് തീവ്രവാദികള്‍ വിട്ടയച്ചത്.

 

2015 ഫെബ്രുവരിയില്‍ ഖാബൂര്‍ മേഖലകളില്‍നിന്നായി 253 ക്രൈസ്തവരെയാണ് തട്ടിക്കൊണ്ടുപോയത്. ഇവരില്‍ 25 പേരെ കഴിഞ്ഞ ഡിസംബര്‍ 9-നും മറ്റ് 25 പേരെ ഡിസംബര്‍ 25-നും വിട്ടയച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ ഇവരില്‍ 3 പേരെ തീവ്രവാദികള്‍ പരസ്യമായി കൊല്ലുന്ന വീഡിയോ പുറത്തു വിട്ടത് ലോകത്തെ ഞെട്ടിച്ചിരുന്നു. ബാക്കി 89 പേര്‍ ഇപ്പോഴും തീവ്രവാദികളുടെ തടവറയിലാണ്. ദൈവമക്കള്‍ ഇവര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുക.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.