ഈജിപ്റ്റ് സൈനിക യൂണിറ്റിലെ ഏക ക്രിസ്ത്യാനി ഓഫീസര്‍ മരിച്ച നിലയില്‍

Breaking News Middle East

ഈജിപ്റ്റ് സൈനിക യൂണിറ്റിലെ ഏക ക്രിസ്ത്യാനി ഓഫീസര്‍ മരിച്ച നിലയില്‍
കെയ്റോ: ഈജിപ്റ്റിലെ ഒരു പട്ടാള ക്യാമ്പിലെ ഏക ക്രൈസ്തവനെ ഓഫീസില്‍ കൊല്ലപ്പെട്ട നിലിയില്‍ കണ്ടെത്തി.

 

സിയൂസ് ക്യാമ്പിലെ അംഗമായ ബഹാഗാമല്‍ മിഖൈല്‍ സില്‍വനാസ് (23) എന്ന സൈനികനെയാണ് കഴിഞ്ഞ ദിവസം വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സിയൂസിലെ സൈനിക ആസ്ഥാനത്ത് തന്റെ ഓഫീസ് കസേരയില്‍ നെഞ്ചത്തും കാലിനും വെടിയേറ്റ് മരിച്ച നിലയിലാണ് കാണപ്പെട്ടത്.

 

നെഞ്ചില്‍നിന്നും പിന്നീട് 2ഉം കാലില്‍നിന്നും ഒരു വെടിയുണ്ടയും കണ്ടെത്തി. ആരോ കൊലപ്പെടുത്തിയതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. അല്‍ മുഹാറക് സ്വദേശിയായ സില്‍വനാസ് ഒരു വര്‍ഷമായിട്ടേയുള്ളു സൈനിക സേവനത്തിന് എത്തിയിട്ട്.

 

മ്യൂസിക്കല്‍ കോളേജ് ഡിഗ്രി വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സില്‍വനാസ് ചര്‍ച്ചിലെ ഗായക സംഘത്തിനു നേതൃത്വം നല്‍കുകയും ചെയ്യാറുണ്ട്. നല്ല ആത്മീക ജീവിതം പുലര്‍ത്തിവന്ന സില്‍വനാസ് എല്ലാവര്‍ക്കും പ്രീയപ്പെട്ടവനായിരുന്നു. മരണ കാരണം വ്യക്തമല്ല.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.

Leave a Reply

Your email address will not be published.