ഇന്റർ കോളേജിയേറ്റ് പ്രയർ ഫെല്ലോഷിപ്പിന്റെ സഞ്ചരിക്കുന്ന സുവിശേഷ വിഭാഗമായ എയ്ഞ്ചലോസിന് പുതിയ വാഹനം ലഭിച്ചു.
മുട്ടമൺ: ഐസിപിഎഫ് ആസ്ഥാനമായ മുട്ടുമൺ മൗണ്ട് ഒലിവ് ക്യാമ്പ് സെന്ററിൽ നടന്ന ചടങ്ങിൽ ഐസിപിഎഫ് സ്ഥാപകൻ പ്രൊഫസർ മാത്യു പി തോമസ് വാഹനം പ്രാർത്ഥിച്ചു സമർപ്പിച്ചു.
ജനറൽ സെക്രട്ടറി ഡോ. ജെയിംസ് ജോർജ്ജ് ആശംസകൾ അറിയിച്ചു.
36 വർഷമായി സഞ്ചാര സുവിശേഷത്തിലൂടെ കോളേജുകളിലും പൊതുസ്ഥലങ്ങളിലും അനേക യുവതി യുവാക്കളെ ക്രിസ്തുവിന് വേണ്ടി നേടുവാനും അനേകരെ സുവിശേഷീകരണത്തിൽ പങ്കാളികളാക്കുവാനും എയ്ഞ്ചലോസ് മുഖേന സാധിക്കേണ്ടതിന് പ്രാർത്ഥന ഭാരവാഹികൾ ആവശ്യപ്പെട്ടു.

