റവ. കെ.സി. സണ്ണിക്കുട്ടി ചര്‍ച്ച് ഓഫ് ഗോഡ് റീജിയന്‍ ഓവര്‍സീയര്‍

കോട്ടയം: ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യാ കേരളാ റീജിയന്‍ ഓവര്‍സീയറായി റവ. കെ.സി. സണ്ണിക്കുട്ടി നിയമിതനായി. തിരുവല്ലാ ശാരോന്‍ ഓഡിറ്റോറിയത്തില്‍ വച്ച് സ്ഥാനാരോഹണ ശുശ്രൂഷ നടന്നു. ചങ്ങനാശ്ശേരി ചെമ്പും തുരുത്ത് കിഴക്കേപ്പറമ്പില്‍ അന്ത്രയോസ് ചാക്കോ-മറിയാമ്മ ദമ്പതികളുടെ മകനാണ്. പോലീസില്‍ എ.എസ്.ഐ. പദവിയിലിരിക്കെ സ്വയം വിരമിച്ചാണ് സുവിശേഷ വേലയില്‍ സജീവമായത്. വചന പഠനത്തില്‍ ഉന്നത ബിരുദവും ഫിലിപ്പീന്‍സില്‍നിന്നു മാസ്റ്റര്‍ ഓഫ് ക്രിസ്ത്യന്‍ ലീഡര്‍ഷിപ്പ് ബിരുദവും നേടിയിട്ടുണ്ട്. ചര്‍ച്ച് ഗ്രോത്ത് വിഷന്‍ ഡയറക്ടര്‍ ‍, എജ്യുക്കേഷന്‍ ഡിപ്പാര്‍ട്ട്മെന്‍റ് ഡയറക്ടര്‍ […]

Continue Reading

മരിച്ചവരുടെ എണ്ണം 320 കവിഞ്ഞു

രാജ്യത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ ദുരിതം വിതച്ച്‌ വെള്ളപ്പൊക്കം തുടരുന്നു. ബിഹാറില്‍ 37 ലക്ഷം ജനങ്ങളെ വെള്ളപ്പൊക്കം ബാധിച്ചു. മൂന്ന് പേരുടെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഇവിടെ മരണസംഖ്യ 156 ആയി ഉയര്‍ന്നു. വിവിധ സംസ്ഥാനങ്ങളിലായി മരണസംഖ്യ 320 കവിഞ്ഞു. ബീഹാര്‍, ഉത്തര്‍ പ്രദേശ്, രാജസ്ഥാന്‍, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലാണ് വെള്ളപ്പൊക്കം തുടരുന്നത്. ഏഴ് നദികള്‍ കരകവിഞ്ഞതോടെ ബീഹാറില്‍ 37 ലക്ഷം ജനങ്ങള്‍ ദുരിതത്തിലാണ്. 12 ജില്ലകളില്‍ അറുന്നൂറോളം ദുരിതാശ്വാസ ക്യാമ്പുകളിൽ  അഞ്ചര ലക്ഷം പേര്‍ കഴിയുന്നുണ്ട്. 2821 ബോട്ടുകളാണിവിടെ […]

Continue Reading

ഭാര്യയുടെ മൃതദേഹം ചുമലിലേന്തി നടന്ന ഒഡിഷ സ്വദേശിക്ക് ബഹ്‌റൈൻ പ്രധാനമന്ത്രിയുടെ സഹായം

ആംബുലന്‍സിന് നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഭാര്യയുടെ മൃതദേഹം ചുമലിലേറ്റി 12 കിലോമീറ്റര്‍ നടക്കേണ്ടി വന്ന ഒഡിഷ കാലഹന്ദിയിലെ ദനാ മജ്ഹിക്ക് ബഹ്റൈന്‍ പ്രധാനമന്ത്രിയുടെ സഹായഹസ്തം. ഭവാനി പട്ന ജില്ലാ ആശുപത്രിയില്‍ ക്ഷയരോഗബാധിതയായി മരിച്ച ഭാര്യയുടെ മൃതദേഹവുമായി നടന്നു നീങ്ങുന്ന ദനാ മജ്ഹിയുടെ അവസ്ഥ ലോക മാധ്യമങ്ങളിലും വാര്‍ത്തയായിരുന്നു. ബഹ്റൈനില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന ‘അഖ്ബാര്‍ അല്‍ ഖലീജ്’ എന്ന പത്രത്തിലെ വാര്‍ത്തയും പടവും കണ്ടാണ് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ സഹായം നല്‍കാന്‍ തയാറായത്. തുടര്‍ന്ന് […]

Continue Reading

ബംഗലുരുവില്‍ പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു മടങ്ങിയ മണിപ്പൂരി സുവിശേഷകനെ ആക്രമിച്ചു

ബംഗലുരു: ബംഗലുരുവില്‍ രാത്രി പ്രാര്‍ത്ഥനാ യോഗം കഴിഞ്ഞു വീട്ടിലേക്കു മടങ്ങിയ സുവിശേഷകനം ഒരു സംഘം ആളുകള്‍ ആക്രമിച്ചു പരിക്കേല്‍പ്പിച്ചു. മണിപ്പൂര്‍ സ്വദേശിയായ സുവിശേഷകന്‍ മമങ്ങ് കിപ്ഗനാണ് (26) മര്‍ദ്ദനമേറ്റത്. ലക്ഷ്മി പുരയില്‍ വച്ചാണ് ആക്രമണത്തിനിരയായത്. ബംഗലുരുവിലെ ഇന്ദിരാനഗറിലെ തടാവു ക്രിസ്തായന്‍ ഫെലോഷിപ്പ് ചര്‍ച്ചിലെ ശുശ്രൂഷകനായ മമങ്ങ് തന്റെ സുഹൃത്തിന്റെ നേതൃത്വത്തില്‍ രാത്രി പ്രാര്‍ത്ഥന നടത്തി. ഇതില്‍ സംബന്ധിച്ചശേഷം പുറത്തിറങ്ങി ബൈക്കില്‍ തന്റെ വീട്ടിലേക്കു പോകുമ്പോള്‍ അഞ്ചു പേരടങ്ങുന്ന സംഘം തടയുകയും മര്‍ദ്ദിക്കുകയും ചവിട്ടുകയുമുണ്ടായി. നി ലവിളികേട്ടെത്തിയ സുഹൃത്തുക്കള്‍ […]

Continue Reading

ഉത്തരേന്ത്യയില്‍ വെള്ളപ്പൊക്കം; ആയിരത്തോളം ഗ്രാമങ്ങള്‍ മുങ്ങി

ദില്ലി: ഉത്തരേന്ത്യയില്‍ നാലു സംസ്ഥാനങ്ങളില്‍ കനത്ത മഴയും വെള്ളപ്പൊക്കവും തുടരുന്നു. ഉത്തര്‍പ്രദേശില്‍ മാത്രം ആയിരത്തോളം ഗ്രാമങ്ങള്‍ വെള്ളത്തിനടിയിലായി. ബിഹാറില്‍ ബോട്ട് മുങ്ങി ഒരാള്‍ മരിച്ചു. ഒമ്പത് പേരെ കാണാതായി. ബിഹാര്‍, മധ്യപ്രദേശ്, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ രണ്ടാഴ്ച്ചയായി തുടരുന്ന കനത്ത മഴയ്ക്കു കുറവില്ല.

Continue Reading

മ്യാൻമറിൽ ശക്തമായ ഭൂകമ്പം: ഇന്ത്യയിലും 

നയ്പിഡോ: മ്യാന്മറില്‍ ശക്തമായ ഭൂകമ്ബം. റിക്ടര്‍ സ്കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്ബത്തിന്റെ പ്രകമ്ബനം കിഴക്കന്‍ ഇന്ത്യയിലും പ്രതിഫലിച്ചു. കൊല്‍ക്കത്ത, പട്ന, ഗുവാഹത്തി എന്നിവിടങ്ങളിലാണ് പ്രകമ്ബനമുണ്ടായത്. കൊല്‍ക്കത്തയിലെ ബഹുനില കെട്ടിടങ്ങളില്‍ നിന്നും ആളുകളെ ഒഴിപ്പിച്ചു. ഓഫീസുകള്‍, കോളേജുകള്‍ എന്നിവയില്‍ നിന്നും ആളുകളോട് പുറത്തിറങ്ങാന്‍ നിര്‍ദ്ദേശം നല്‍കി. 10 സെക്കന്‍ഡ് നീണ്ട ശക്തമായ ചലനമാണ് അനുഭവപ്പെട്ടത്. കെട്ടിടങ്ങള്‍ക്കുള്ളിലെ ഉപകരണങ്ങളും കുലുങ്ങി.

Continue Reading

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ

പാസ്റ്റർ .റ്റി വി വർഗ്ഗീസ് (തടിയിൽ ബാബു ) നിത്യതയിൽ 19 വയസിൽ മാർത്തോമാ | കുടുബത്തിൽ നിന്ന് രക്ഷിക്കപെട്ട് കർത്താവിനെ അറിയുകയും തുടർന്ന് ഓ.എമ്മിൽ 14 വർഷം സേവനം അനുഷ്ഠിക്കുകയും 1968 മുതൽ 1983 വരെ ഓ എം മിനിസ്ട്രിയോടപ്പം ഡൂലോസ് കപ്പലിൽ 68 രാജങ്ങൾ സന്ദർശിച്ച് സുവിശേഷ പ്രവർത്തനം ചെയ്‌തു. 1988 ൽ സ്വദേശത്ത് സുവിശേഷ പ്രവർത്തനം ആരംഭിച്ചു 1991 ൽ കാൽവെറി ഫെല്ലോഷിപ്പ് സഭയോട് ചേർന്ന് പ്രവർത്തനം ആരംഭിച്ചു. 2000 മുതൽ 2015 […]

Continue Reading

ക്രൈസ്തവര്‍ക്കെതിരെ ഇന്ത്യയില്‍ വര്‍ഗ്ഗീയ ശക്ത്തികളുടെ പീഡനങ്ങള്‍ വര്‍ദ്ധിക്കുന്നു

2016 ല്‍ ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള പീഡനങ്ങള്‍ മുന്‍കാലങ്ങളെ അപേഷിച്ചു വര്‍ദ്ധിച്ചതായ് ഫോക്സ്‌ ന്യൂസ്‌ റിപ്പോര്‍ട്ട്‌ ചെയ്യുന്നു. പല ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും മദ്ധ്യേഷ്യയിലെ സ്ഥിതിക്ക് സമാനമാനായ പീഡന പരമ്പരകളാണ് അരങ്ങേറുന്നത്. ഉത്തരേന്ത്യന്‍ ഗ്രാമങ്ങളില്‍ മുന്‍പെങ്ങും ഇല്ലാത്തവണ്ണം വര്‍ഗീയ പാര്‍ട്ടികളുടെ സാന്നിദ്ധ്യം ശക്തമാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രൈസ്തവ പീഡനങ്ങല്‍ക്കെതിരെ പാശ്ചാത്യ രാജ്യങ്ങളും പല മനുഷ്യാവകാശ സംഘടനകളും നിരന്തരമായ്‌ പ്രതിക്ഷേധം രേഖപ്പെടുത്തിയിട്ടും ഇന്ത്യയുടെ ഭരണാധികാരികളുടെ ഭാഗത്ത് നിന്നും ഒരു പ്രസ്താവന പോലും ഈ വിഷയത്തില്‍ ഉണ്ടാകുന്നില്ല എന്നത് ദുഖകരമാണ്. പ്രധാന മന്ത്രിയുടെ […]

Continue Reading

കൊടുങ്ങല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭ പ്രാർത്ഥനാലയത്തിന് നേരെ ആക്രമണം

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ ശാരോൻ ഫെലോഷിപ്പ് സഭയുടെ പ്രാർത്ഥനാലയത്തിന് നേരെ സുവിശേഷ വിരോധികളുടെ ആക്രമണം. ജനൽ ചില്ലുകൾ തകർന്നിട്ടുണ്ട്. പ്രാർത്ഥനയോഗം നടത്തിയതിൽ എതിർപ്പുമൂലമാണ് ആക്രമണം. കഴിഞ്ഞ ദിവസം കണ്ണൂരിലുണ്ടായ ആക്രമണത്തിന് ശേഷം കൊടുങ്ങല്ലൂർ നടന്ന ഈ സംഭവവും കേരളത്തിലെ ക്രിസ്തീയ സമൂഹത്തെ ആശങ്കയിലാക്കിയിട്ടുണ്ട്. ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി അടിയന്തിരമായി ഇടപെടണമെന്ന് വിവിധ ക്രിസ്തീയ നേതാക്കൾ ആവശ്യം ഉന്നയിച്ചു.

Continue Reading

വയറ്റില്‍ നിന്ന് 40 കത്തികള്‍

പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍:- അമൃത്സര്‍: പോലീസുകാരന്റെ വയറ്റില്‍ നിന്ന് ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തത് 40 കത്തികള്‍. ഞെട്ടണ്ട….!!!! വാര്‍ത്ത സത്യമാണ്. അമൃത്സറിലാണ് സംഭവം. അമൃത്സറിലെ കോര്‍പ്പറേറ്റ് ആശുപത്രിയില്‍ നടന്ന ശസ്ത്രക്രിയിലാണ് പോലീസ് കോണ്‍സ്റ്റബിളിന്റെ വയറ്റില്‍ നിന്നും കത്തികള്‍ നീക്കം ചെയ്തത്. ഇയാളുടെ പേര് പുറത്ത് വിട്ടിട്ടില്ല. വയറു വേദനയെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ 42കാരന്റെ സ്കാനിംഗ് പരിശോധനയിലാണ് കത്തികള്‍ കണ്ടെത്തിയത്. സ്കാനിംഗില്‍ കണ്ടെത്തിയത് സ്ഥിരീകരിക്കുന്നതിന് എന്‍ഡോസ്കോപ്പി പരിശോധനയും മെഡിക്കല്‍ […]

Continue Reading