12 കാരി തൊട്ടാല്‍ എല്ലാം തീപിടിക്കും; അനുഗ്രഹവും ശാപവുമെന്ന് ഗ്രാമവാസികള്‍

Breaking News India

12 കാരി തൊട്ടാല്‍ എല്ലാം തീപിടിക്കും; അനുഗ്രഹവും ശാപവുമെന്ന് ഗ്രാമവാസികള്‍
ഝാന്‍സി: ഉത്തര്‍പ്രദേശിലെ ഝാന്‍സിയില്‍ ഗൊരാമച്ചിയ എന്ന ഗ്രാമത്തില്‍ ഒരു അത്ഭുത ബാലിക ജീവിക്കുന്നു. 12 വയസ്സുള്ള ഇവള്‍ തന്റെ നഗ്നമായ കൈകൊണ്ട് തൊട്ടാല്‍ അവിടെ തീജ്വാലകള്‍ പടരും എന്നാണ് പറയുന്നത്.

 

മുമ്പ് ഇവള്‍ ധരിച്ചിരുന്ന വസ്ത്രം തീപിടിച്ചിരുന്നു. എന്നാല്‍ ആ അപകടത്തില്‍നിന്നും അവള്‍ അത്ഭുതകരമായി രക്ഷപെട്ടു. അതിനുശേഷം തീ എപ്പോള്‍ വേണമെങ്കിലും ഉണ്ടാകാം എന്നുള്ളതുകൊണ്ട് എപ്പോഴും ആരെങ്കിലും അവളുടെ ഒപ്പം നില്‍ക്കുകയാണ് പതിവ്. ഈ അഗ്നിദോഷത്തെ ഇല്ലാതാക്കാന്‍ ഗ്രാമത്തിലെ അമ്പലങ്ങളില്‍ പ്രാര്‍ത്ഥനകളും പൂജകളും നടക്കുന്നുണ്ട്.

 

ബള്‍ബുകള്‍ വരെ എളുപ്പത്തില്‍ പ്രകാശിപ്പിക്കാന്‍ ഇവള്‍ക്കു കഴിയും. ഗ്രാമവാസികളില്‍ ചിലര്‍ ഇവളൊരു അനുഗ്രഹമായി കരുതുന്നു. എന്നാല്‍ മറ്റു ചിലര്‍ ശാപഗ്രസ്തഎന്നും മുദ്രകുത്തുന്നു. പെണ്‍കുട്ടിയുടെ ചെറുപ്പത്തില്‍ത്തന്നെ മാതാപിതാക്കള്‍ മരിച്ചുപോയി.

തുടര്‍ന്നു മുന്‍ ഗ്രാമത്തലവന്‍ ഇവളെ ദെത്തെടുത്തിരുന്നു. വളരെ ചെറുപ്പത്തില്‍ത്തന്നെ കല്യാണം കഴിച്ച ഈ പെണ്‍കുട്ടിയുടെ ഭര്‍ത്താവും നേരത്തെ മരണപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published.