ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം

ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം

India

ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം
ഇന്ത്യയില്‍ പ്രത്യുത്പാദന നിരക്ക് കുറയുന്നതായി പഠനം. 1950-ല്‍ 6.2 ആയിരുന്നത് 2021-ല്‍ രണ്ട് ശതമാനത്തിനു താഴെയെത്തിയതായി ലാന്‍സെറ്റ് പഠനത്തില്‍ പറയുന്നു.

2050-ല്‍ 1.29 ആയും 2100-ല്‍ 1.04 ശതമാനവും കുറയുമെന്ന് പഠനം വ്യക്തമാക്കുന്നു. ആഗോള തലത്തിലെ പ്രത്യുത്പാദന നിരക്ക് 1950-ല്‍ ഒരു സ്ത്രീക്ക് 4.8 കുട്ടികള്‍ എന്നതായിരുന്നുവെങ്കില്‍ ഇത് 2021-ല്‍ 2.2 കുട്ടികളായി കുറഞ്ഞു.

2050-ല്‍ 1.8 ആയും 2100-ല്‍ 1.6 ആയും കുറയുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

2021-ല്‍ ലോകത്ത് 12.9 കോടി കുട്ടികളാണ് ജനിച്ചത്. 1999-ല്‍ ഇത് 9.3 കോടിയായിരുന്നു. ഏറ്റവും കൂടുതല്‍ കുട്ടികള്‍ ജനിച്ചത് 2016-ലാണ്. 14.2 കോടി. ഇന്ത്യയില്‍ 1950, 2021 വര്‍ഷങ്ങളില്‍ യഥാക്രമം 4.6 കോടി, 2.2 കോടി കുട്ടികളാണ് ജനിച്ചത്.

2050-ല്‍ ഇത് 1.3 കോടിയായി കുറയുമെന്നു ലാന്‍സെറ്റ് പറയുന്നു.

ലോകത്തിന്റെ ഭൂരിഭാഗം മേഖലകളും പ്രക്യുത്പാദന ക്ഷമത കുറഞ്ഞതിന്റെ വെല്ലുവിളികള്‍ അഭിമുഖീകരിക്കുമ്പേള്‍ കുറഞ്ഞ വരുമാനമുള്ള രാജ്യങ്ങള്‍ ഉയര്‍ന്ന പ്രത്യുത്പാദന ക്ഷമതയുടെ ദൂഷ്യഫലങ്ങള്‍ നേരിടുകയായിരിക്കുമെന്നു ഗ്ളോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് 2021 ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഫോര്‍കാസ്റ്റിംഗ് കൊളാബറേറ്റേഴ്സ് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു.

എല്ലാദിവസവും അപ്ഡേറ്റ് ചെയ്യുന്ന ഡിസൈപ്പിൾ ന്യൂസിൽ നിന്നും തൽസമയം വാർത്തകൾ ലഭിക്കാനായി വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ഇവിടെ ക്ലിക്ക് ചെയ്യുക.