ഡ്രെവര്‍മാരെ വെടിവെച്ചു യുവതി; ഗ്രഹണം കാരണം ദൈവം തന്നോടു പറഞ്ഞെന്നു പ്രതി
ഫ്ളോറിഡ: കഴിഞ്ഞ ദിവസം നടന്ന സൂര്യ ഗ്രഹണം സംബന്ധിച്ച് നിരവധി വാര്‍ത്തകള്‍ക്ക് ലോകം സാക്ഷിയായി. എന്നാല്‍ അമേരിക്കയില്‍ ഒരു യുവതി അക്രമകാരിയായി.
ദൈവം തന്നോടു വെടിവെയ്ക്കാന്‍ പറഞ്ഞെന്നു അവകാശപ്പെട്ടായിരുന്നു ആക്രമണമെന്നായിരുന്നു റിപ്പോര്‍ട്ട്. തിങ്കളാഴ്ച ഫ്ളോറിഡയിലെ പാന്‍ ഹാന്‍ഡില്‍ ഇന്റര്‍സ്റ്റേറ്റ് 10-ലൂടെ കടന്നുപോയ ഒരു വാഹനം ഓടിച്ചയാളിനുനേരെ വെടിയുതിര്‍ത്തു.
കാറിന്റെ വാതിലില്‍ ഒന്നിലധികം വെടിയേറ്റു. ഉടന്‍ തന്നെ വാഹനം ഓടിച്ചു പോയതിനാല്‍ ആളപായമുണ്ടായില്ല. 22 കാരിയായ ടെയ്ലണ്‍ നിക്കോള്‍ സെലസ്റ്റിനാണ് വെടിയുതിര്‍ത്തത്.
ആദ്യം വെടിവെച്ച കാറിനെ പിന്തുടര്‍ന്ന് ഓടിയപ്പോള്‍ മറ്റൊരു വാഹനവും കണ്ടു. ഡൈവ്രര്‍മാരുടെ കഴുത്തിനു വെടിവെച്ചു.
ഇരയെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഒരു പ്രാദേശിക ഹോട്ടലില്‍നിന്നു പുറത്തിറങ്ങിയ സെലസ്റ്റിന്‍ താനൊരു ഷൂട്ടിഗ് വിനോദത്തിനു പോകുകയാണെന്ന് ജീവനക്കാരോട് പറഞ്ഞതായും ഗ്രഹണമായതുകൊണ്ട് ദൈവം തന്നോടു വെടിവെയ്ക്കാന്‍ പറഞ്ഞെന്ന് യുവതി അവകാശപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
സംഭവം നടന്നയുടന്‍ ഫ്ളോറിഡ ഹൈവേ പെട്രോള്‍ സംഘം 96 മൈല്‍ മാര്‍ക്കില്‍ ഒരു ട്രാഫിക് സ്റ്റോപ്പില്‍ സെലസ്റ്റിന്റെ കാറു കണ്ടെത്തി. പ്രതിയെ പിടികൂടുകയും കാറില്‍ നടത്തിയ തിരച്ചിലില്‍ 9 എംഎം കൈത്തോക്കും എആര്‍ 15-ഉം കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ചു.
കൊലപാതക ശ്രമം, മാരകായുധം ഉപയോഗിച്ചുള്ള ആക്രമണം, തോക്ക് തെറ്റായ ആവശ്യത്തിനുപയോഗിച്ചു തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി സെലസ്റ്റിനെ ഹോംസ് കൌണ്ടി ജയിലിലേക്ക് കൊണ്ടുപോയി.
ഫ്ളോറിഡ ഹൈവേ പെട്രോള്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ആന്‍ഡ് ഇന്റലിജന്‍സ് അന്വേഷണം നടത്തുകയാണ്.
ഫ്ളോറിഡ തിങ്കളാഴ്ച ഗ്രഹണത്തിന്റെ പാതയിലായിരുന്നില്ല. എന്നിരുന്നാലും സംസ്ഥാനത്തെ ആളുകള്‍ക്ക് ഭാഗിക ഗ്രഹണം കാണാന്‍ കഴിഞ്ഞു.
ഗ്രഹണം കാരണം കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിക്കുമെന്ന് വിദഗ്ദ്ധര്‍ മുന്നറിയിപ്പ നല്‍കിയിരുന്നുമില്ല.

