ഇന്ത്യയില്‍ 30 കോടി ആളുകളും കൊടും ദരിദ്രര്‍ : യു.എന്‍ .
ന്യൂഡല്‍ഹി: ഇന്ത്യയില്‍ 30 കോടിയോളം അളുകള്‍ ഇപ്പോഴും കൊടും ദാരിദ്യ്രത്തിലാണെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ റിപ്പോര്‍ട്ട്.
വിദ്യാഭ്യാസം, ആരോഗ്യം, ജലം, ശുചിത്വം, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൌകര്യങ്ങള്‍ പോലും ഇവര്‍ക്ക് അന്യമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ജനകോടികളെ ദാരിദ്യ്രത്തില്‍നിന്നു കരകയറ്റാനായി യു.എന്നിന്റെ സഹസ്രാബ്ദ വികസന പദ്ധതിയില്‍ ഇന്ത്യാ 2000-ത്തില്‍ അണി ചേര്‍ന്നെങ്കിലും മാറ്റം ഒന്നും സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
ദാരിദ്യ്ര നിര്‍മ്മാര്‍ജ്ജം, സ്ത്രീ ശാക്തീകരണം, ലിംഗനീതി തുടങ്ങിയ 8 ലക്ഷ്യങ്ങള്‍ 15 വര്‍ഷത്തിനുള്ളില്‍ കൈവരിക്കാനായിരുന്നു പദ്ധതി. ഡിസംബറില്‍ പദ്ധതി അവസാനിക്കും. 2012-ല്‍ ഇന്ത്യയില്‍ 27 കോടി തീവ്ര ദരിദ്രരായിരുന്നു ഉണ്ടായിരുന്നത്.