ഐ.എസ്. ക്രൂരത: യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ ക്രിസ്തുവിങ്കലേക്ക്
എര്‍ബില്‍ (ഇറാക്ക്): ഇറാക്കില്‍ ഇസ്ളാമിക സ്റ്റേറ്റ് ഭീകരരുടെ ക്രൂരതയില്‍ ചിന്നിച്ചിതറിയ പരമ്പരാഗത മതക്കാരായ യെസീദി വിഭാഗക്കാര്‍ കൂട്ടത്തോടെ രക്ഷിക്കപ്പെട്ട് ക്രിസ്ത്യാനികളാകുന്നു.
യെസീദികള്‍ പരമ്പരാഗതമായി പാര്‍ത്തു വന്നിരുന്ന ഇറാക്കിലെ വടക്കന്‍ മലമേഖലകളായ എര്‍ബില്‍ , ദോഹക്ക് എന്നീ നഗരങ്ങളിലെ ജനങ്ങളാണ് പ്രാദേശിക-വിദേശ ക്രൈസ്തവ മിഷണറിമാരുടെ സുവിശേഷ പ്രവര്‍ത്തനങ്ങളാല്‍ ക്രിസ്ത്യാനികളായിക്കൊണ്ടിരിക്കുന്നത്.
ഐ.എസ് ആക്രമണം തുടങ്ങി 6 മാസക്കാലം പിന്നിട്ടപ്പോള്‍ ആയിരക്കണക്കിനു യെസീദികള്‍ കൊല്ലപ്പെടുകയുണ്ടായി. ബാക്കിയുള്ളവരില്‍ ഭൂരിപക്ഷവും നാടുവിടുകയുണ്ടായി. ഇറാക്ക് സൈന്യവും ഖുര്‍ദ്ദുക്കളും, പാശ്ചാത്യ സൈന്യവും സംയുകതമായി നടത്തിയ പോരാട്ടങ്ങളില്‍ ഐ.എസിന്റെ പടയോട്ടത്തിന് വിഘാതം ഉണ്ടായപ്പോള്‍ ക്രൈസ്തവ മിഷണറി സംഘടനകള്‍ അവസരോചിതമായി പ്രവര്‍ത്തിക്കുകയായിരുന്നു.
ഈ സംഘടനകളുടെ പേരോ നേതൃത്വത്തേക്കുറിച്ചോ ഉള്ള വിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ പുറത്തു വിട്ടിട്ടില്ല. എര്‍ബില്‍ , ദോഹക്ക് എന്നീ സ്ഥലങ്ങളില്‍നിന്നു മാത്രം 80 യെസീദി കുടുംബങ്ങളാണ് രക്ഷിക്കപ്പെട്ടു ഇപ്പോള്‍ രഹസ്യമായി കര്‍ത്താവിനെ ആരാധിക്കുന്നത്. തുര്‍ക്കി അതിര്‍ത്തിയില്‍ കഴിയുന്നവരിലും അനേകര്‍ ധീരമായി ജീവനുള്ള ദൈവത്തെ ആരാധിക്കുന്നു. ഇവരുടെ ഒരു കുടുംബത്തില്‍ത്തന്നെ 10-ഓളം അംഗങ്ങളുണ്ട്.
15 വയസ്സുള്ള ശിര്‍ഖാന്‍ എന്ന യെസീദി കൌമാരക്കാരന്റെ സഹോദരിയെ ഐ.എസ് ആക്രമണത്തില്‍ നഷ്ടമായി ക്രൈസ്തവ മിഷണറി സംഘടന ഇവന്റെ കണ്ണുനീര്‍ തുടച്ചു. സുവിശേഷം പറഞ്ഞപ്പോള്‍ അവനു സത്യം മനസ്സിലായി. പിന്നീട് മാതാപിതാക്കളേയും, ബന്ധുക്കളേയും ഈ സത്യ മാര്‍ഗ്ഗത്തിലേക്കു കൊണ്ടുവന്നതായി ഒരു മിഷന്‍ സംഘടനയുടെ ഡയറക്ടര്‍ പറഞ്ഞു.
തങ്ങളുടെ സുവിശേഷ പ്രവര്‍ത്തത്തില്‍ 20% പേരും പാരമ്പര്യ ക്രൈസ്തവ സഭകളില്‍നിന്നു രക്ഷിക്കപ്പെട്ടു വന്നവരാണ് (ഇവര്‍ക്ക് ബൈബിളുമായോ, ക്രിസ്തുവുമായോ കാര്യമായ ബന്ധമില്ലായിരുന്നു). 10% പേര്‍ ഇസ്ളാം മതത്തില്‍നിന്നും രക്ഷിക്കപ്പെട്ടുവന്ന കുടുംബങ്ങളുമാണ്.
എല്ലാവരും കര്‍ത്താവിനെ ആരാധിക്കുന്നു. എല്ലാവരും അഭയാര്‍ത്ഥി കൂടാരങ്ങളിലാണ് പാര്‍ക്കുന്നത്. ചിലയിടങ്ങളില്‍ തുറസ്സായ സ്ഥലങ്ങളിലും, വാടകക്കെട്ടിടങ്ങളിലും ആരാധന നടത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ പറഞ്ഞതുപോലെ “ഞാന്‍ കഷ്ടതയില്‍ ആയിരുന്നതു എനിക്കു ഗുണമായി”. (സങ്കീ.119:71) എന്ന വാക്യം ഇവരുടെ ജീവിതത്തില്‍ അര്‍ത്ഥവത്തായി.